പുതിയ ഉത്തരവ് : കോഴിക്കോട് ജില്ലയിലെ തുണിക്കടകൾക്കും ജ്വല്ലറികൾക്കും പ്രവർത്തനാനുമതി താത്കാലികമായി നിർത്തിവെച്ചു.
ജില്ലാ കലക്ടറുടെ പുതിയ ഓർഡർ പ്രകാരം തുണിക്കടകൾക്കും ജ്വല്ലറികൾക്കും മെയ് 3 ന് ശേഷമുള്ള ആനുകൂല്യങ്ങളിൽ ഉണ്ടായിരുന്ന പ്രവർത്തനാനുമതി എടുത്തു കളഞ്ഞു.
ജില്ലയിൽ കൂട്ടത്തോടെ ആളുകൾ തുണിക്കടകലുളും മറ്റുമായി ഇറങ്ങുന്നതാണ് ഇതിന് ആധാരം. മിഠായിതെരുവിൽ മിക്ക കടകളിലും തിരക്കനുഭവപ്പെട്ടതിനാൽ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്നതിനാലും ആളുകൾ കൂട്ടം കൂടുന്ന അവസ്ഥ ഉണ്ടാവുന്നു എന്നതിനാലും കടകൾ അടപ്പിച്ചു.
മെയ് 3 മുതൽ കോവിടിന്റെ സാഹചര്യത്തിൽ ലോക്ക് ഡൗണ് ഇൽ ഇളവ് നൽകി തുറക്കാൻ അനുമതി നല്കിയവയിൽ തുണിക്കടകളും സ്വര്ണക്കടകളും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പല കടകളും തുറന്നു പ്രവർത്തിക്കുകയും ചെയ്തു.
എന്നാൽ ഇത് അത്യന്താപേക്ഷിതമായ സാധനകളിൽ ഉൾപ്പേണ്ടതല്ലാഞ്ഞിട്ടും ഇത്രയധികം തിരക്ക് കോറോണയുടെ സാമൂഹ്യ വ്യാപനത്തിന് ഇടവരുത്തിയേക്കാം എന്നതും ഇന്ന് വരെ സർക്കാരും മറ്റെല്ലാവരും കൂടെ ഒന്നിച്ചു പ്രവർത്തിച്ചതെല്ലാം വെറുതെ ആവുന്ന അവസ്ഥ വരും എന്നതും ഏറെ ശ്രദ്ധിക്കേണ്ടതായി. ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ വളരെ പെട്ടെന്ന് തന്നെ കളക്ടറുടെ ഇടപെടൽ ഉണ്ടായത്.