പുതിയ ക്രെഡിറ്റ്​ കാര്‍ഡുകള്‍ നല്‍കുന്നത്​ HDFC ബാങ്കിന്​ ഏര്‍പ്പെടുത്തിയ വിലക്ക്​ നീക്കി RBI !  

ന്യൂഡല്‍ഹി: പുതിയ ക്രെഡിറ്റ്​ കാര്‍ഡുകള്‍ നല്‍കുന്നത്​ എച്ച്‌​.ഡി.എഫ്​.സി ബാങ്കിന്​ ഏര്‍പ്പെടുത്തിയ വിലക്ക്​ നീക്കി ആര്‍.ബി.ഐ.ഇനി മുതല്‍ എച്ച്‌​.ഡി.എഫ്​.സി ബാങ്കിന്​ ക്രെഡിറ്റ്​ കാര്‍ഡുകള്‍ നല്‍കാമെന്നും ആര്‍.ബി.ഐ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌​.ഡി.എഫ്​.സിക്ക്​ ആശ്വാസം പകരുന്നതാണ്​ തീരുമാനം.

കഴിഞ്ഞ ഡിസംബറിലാണ്​ എച്ച്‌​.ഡി.എഫ്​.സിക്ക്​ ക്രെഡിറ്റ്​ കാര്‍ഡുകള്‍ നല്‍കുന്നതില്‍ വിലക്ക്​ വന്നത്​. പുതിയ ഡിജിറ്റല്‍ ബാങ്കിങ്​ പ്ലാറ്റ്​ഫോമായ ഡിജിറ്റല്‍ 2.0ക്കായിരുന്നു ആദ്യം വിലക്ക് ഏര്‍പ്പെടുത്തിയത്​​. എച്ച്‌​.ഡി.എഫ്​.സി ബാങ്കിന്‍റെ മൊബൈല്‍, ഇന്‍റര്‍നെറ്റ്​ ബാങ്കിങ്​ പ്ലാറ്റ്​ഫോമുകളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നിയന്ത്രണം​.

കമ്ബനിയുടെ വിവരസാ​ങ്കേതിക വിഭാഗത്തില്‍ തേര്‍ഡ്​ പാര്‍ട്ടി ഓഡിറ്റ്​ നടത്താനും ആര്‍.ബി.ഐ നിര്‍ദേശിച്ചിരുന്നു. അതിന്​ ശേഷം ഇതിന്‍റെ റിപ്പോര്‍ട്ട്​ കേന്ദ്രബാങ്കിന്​ നല്‍കാനും നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ഓഹരി വിപണിക്ക്​ മുമ്ബാകെ ഈ റിപ്പോര്‍ട്ട്​ ആര്‍.ബി.ഐക്ക്​ നല്‍കിയെന്ന്​ എച്ച്‌​.ഡി.എഫ്​.സി അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team