പുതിയ ഡിജിറ്റൽ പ്ലാറ്റഫോംമിലേക്ക് നിക്ഷേപകരെ തേടി റ്റാറ്റാ !
പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഓഹരികള്‍ വാങ്ങുന്നതിനായി നിക്ഷേപകരുമായി ചര്‍ച്ച നടത്തുകയാണ് ടാറ്റ ഗ്രൂപ്പ്. റീട്ടെയില്‍ ഭീമന്മാരായ ആമസോണ്‍ ഡോട്ട് കോം, കോടീശ്വരനായ മുകേഷ് അംബാനി എന്നിവരൊക്കെ രാജ്യത്തെ പുതിയ ഇ കൊമേഴ്സ് ബിസിനസില്‍ കുതിച്ചു കയറിക്കൊണ്ടിരിക്കുകയാണ്. 113 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ടാറ്റ സണ്‍സ് ആഗോള സാങ്കേതിക കമ്ബനികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരെ കൊണ്ടുവരുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉപദേശകരുമായി ചര്‍ച്ച നടത്തി വരികയാണ്. വിവിധ ടാറ്റ ബിസിനസ്സുകളിലുടനീളം ഡിജിറ്റല്‍ ആസ്തികള്‍ ഒരുമിച്ച് കൊണ്ടുവന്ന് പുതിയ എന്റിറ്റി സൃഷ്ടിക്കാനാണ് ടാറ്റാ ഗ്രൂപ്പ് പദ്ധതിയിടുന്നത്.
ടാറ്റയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ കമ്ബനിയുടെ പാനീയങ്ങള്‍ മുതല്‍ ആഭരണങ്ങള്‍, റിസോര്‍ട്ടുകള്‍ വരെയുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഒറ്റ ഇ-കൊമേഴ്‌സ് ഗേറ്റ്‌വേയാണ് കമ്ബനി ഉദ്ദേശിക്കുന്നത്.അംബാനി, ആമസോണ്‍.കോം, വാള്‍മാര്‍ട്ട് ഇന്‍കോര്‍പ്പറേഷന്‍റെ ഇന്ത്യന്‍ സംരംഭമായ ഫ്ലിപ്കാര്‍ട്ട് എന്നിവയുമായി മത്സരിക്കാനാണ് ടാറ്റ ഒരുങ്ങുന്നത്. ഒരു ബില്യണിലധികം ഉപഭോക്താക്കളുടെ പുതിയ വിപണിയാണ് ടാറ്റയുടെ ലക്ഷ്യം.