പുതിയ നിരക്കിൽ തക്കാളി വിൽക്കാനൊരുങ്ങി കേന്ദ്രം
തക്കാളി വിലയിൽ കഷ്‌ടപ്പെടുന്ന ജനങ്ങൾക്ക് ആശ്വാസമായി സർക്കാരിന്റെ പുതിയ തീരുമാനം. കേന്ദ്ര സർക്കാർ ഇടപെടലിനെത്തുടർന്ന് കുത്തനെ ഉയർന്ന തക്കാളി വില കുറഞ്ഞു. ഔദ്യോഗിക അറിയിപ്പ് പ്രകാരം ജൂലൈ 16 ഞായറാഴ്ച മുതൽ സർക്കാർ തക്കാളി കിലോയ്ക്ക് 80 രൂപയ്ക്ക് വിൽക്കും.ഡൽഹി, നോയിഡ, ലഖ്‌നൗ, കാൺപൂർ, വാരാണസി തുടങ്ങിയ നഗരങ്ങളിൽ നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NAFED), നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NCCF) വഴി പുതിയ വിലയിൽ വിൽപ്പന ആരംഭിക്കും.
രാജ്യത്തെ 500 ലധികം ഇടങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം, 2023 ജൂലൈ 16 ഞായറാഴ്ച മുതൽ കിലോയ്ക്ക് എൺപത് രൂപയ്ക്ക് തക്കാളി വിൽക്കാൻ തീരുമാനിച്ചു എന്നാണ് ഔദ്യോഗിക സ്ഥിരീകരണം