പുതിയ നിസ്സാന്‍ മാഗ്നൈറ്റ് : ഏറ്റവും മികച്ചതും കുറഞ്ഞതുമായ മെയിന്റനന്‍സ് ചെലവിൽ!
കൊച്ചി: പുതിയ നിസ്സാന്‍ മാഗ്നൈറ്റിന് ഏറ്റവും മികച്ചതും കുറഞ്ഞതുമായ മെയിന്റനന്‍സ് ചെലവ് പ്രഖ്യാപിച്ച് നിസ്സാന്‍ ഇന്ത്യ. 50,000 കിലോമീറ്റര്‍ വരെ കിലോമീറ്ററിന് 29 പൈസ മാത്രമാണ് മെയിന്റനന്‍സ് ചെലവ്. രണ്ട് വര്‍ഷത്തെ വാറന്റിയുണ്ട് (50,000 കിലോമീറ്റര്‍ വരെ), ഇത് കുറഞ്ഞ ചെലവില്‍ അഞ്ച് വര്‍ഷം വരെ (100,000 കിലോമീറ്റര്‍) നീട്ടാന്‍ കഴിയും. രാജ്യത്തെ എല്ലാ സേവന ശൃംഖലകളിലും ഒന്നിലധികം ലേബര്‍ ഫ്രീ സസര്‍വീസുകളും നിസ്സാന്‍ മാഗ്നൈറ്റിന് ലഭിക്കും.’നിസ്സാന്‍ മാഗ്നൈറ്റ് കെയര്‍” എന്ന പ്രീപെയ്ഡ് മെയിന്റനന്‍സ് പ്ലാന്‍ വഴി ഉപഭോക്താക്കള്‍ക്ക് 22% വരെ ലാഭിക്കാനും സാധിക്കും. രണ്ട് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ഗോള്‍ഡ് സില്‍വര്‍ എന്നിങ്ങനെ രണ്ട് പാക്കേജുകളായാണ് മെയിന്റനന്‍സ് പ്ലാന്‍.വാഹനത്തിന്റെ ഉടമസ്ഥാവകാശ മാറ്റത്തിനൊപ്പം മെയിന്റനന്‍സ് പ്ലാനും കൈമാറാന്‍ കഴിയും.പുതിയ നിസ്സാന്‍ മാഗ്നൈറ്റ് വിപണിയില്‍ അവതരിപ്പിച്ച് കഴിഞ്ഞ 15 ദിവസങ്ങളില്‍ 15,000ല്‍ അധികം ബുക്കിംഗുകളാണ് ലഭിച്ചത്. ഡിസംബര്‍ 31 വരെ 5,02,868 രൂപയുടെ പ്രത്യേക ആമുഖ വിലയില്‍ മാഗ്‌നൈറ്റ് ലഭ്യമാണ്.