പുതിയ പ്രതീക്ഷ jo biden, രക്ഷകയായതു അമേരിക്കൻ ഉരുക്കു വനിത!!!  

ട്രംപിനെ മുട്ടുകുത്തിച്ച തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായത് ഒരു അമേരിക്കന്‍ വോട്ട് അവകാശ പ്രവര്‍ത്തകയുടെ പ്രവര്‍ത്തനമാണ്. 28 വര്‍ഷത്തിനിടെ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാകാത്ത ഒരു സംസ്ഥാനത്ത് കടുത്തപോരാട്ടമാണ് അവര്‍ നടത്തിയത്

അമേരിക്കയുടെ ആത്മാവ് തിരികെപ്പിടിക്കാനുള്ള തെരഞ്ഞെടുപ്പ് എന്നാണ് ഇത്തവണത്തെ യുഎസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബൈഡന്‍ – ഹാരിസ് സഖ്യം നല്‍കിയ തലവാചകം. ട്രംപ് ഭരണകൂടത്തിന് കീഴില്‍ വംശീയവേര്‍തിരിവും കലാപങ്ങളും ആവര്‍ത്തിക്കുമ്പോഴാണ് അമേരിക്കയെ ഒന്നിപ്പിക്കുക എന്ന ആശയം ഡെമോക്രാറ്റുകള്‍ അവതരിപ്പിച്ചത്.

യുഎസ് പക്ഷേ, വിഘടിച്ചു തന്നെ തുടരുകയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഡോണള്‍ഡ് ട്രംപിനെ ജനത കൈയ്യൊഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, സ്വതന്ത്രമായ തെരഞ്ഞെടുപ്പ് രീതി കബളിപ്പിക്കലാണെന്ന് പറഞ്ഞ ട്രംപിന് പിന്നാലെ അണിനിരക്കുകയാണ് വലിയൊരു വിഭാഗം വോട്ടര്‍മാര്‍.

മാധ്യമങ്ങള്‍ ഫലം പ്രവചിച്ചു കഴിയുമ്പോഴും അത് അംഗീകരിക്കില്ലെന്ന സൂചനകള്‍ ഡോണള്‍ഡ് ട്രംപ് നല്‍കിക്കഴിഞ്ഞു. അതേസമയം അധികാരക്കൈമാറ്റത്തെക്കുറിച്ചും നയങ്ങളെക്കുറിച്ചും ജോ ബൈഡന്‍ വ്യക്തമാക്കുകയും ചെയ്‍തു. നിര്‍ണായകമായ മൂന്ന് സംസ്ഥാനങ്ങളാണ് വിജയിയെ നിര്‍ണയിച്ചത്. 20 ഇലക്ടറല്‍ വോട്ടുകളുള്ള പെന്‍സില്‍വേനിയ, 11 ഇലക്ടറല്‍ വോട്ടുകളുള്ള അരിസോണ, 16 ഇലക്ടറല്‍ വോട്ടുകളുള്ള ജോര്‍ജിയ എന്നിവയാണ് സംസ്ഥാനങ്ങള്‍.

പിന്നീട് നിര്‍ണായകമായത് ജോര്‍ജിയ ആണ്. 29 ഇലക്ടറല്‍ വോട്ടുകള്ള ഫ്ലോറിഡ, ട്രംപിനെ പിന്തുണച്ചപ്പോള്‍ ബൈഡന് മത്സരത്തില്‍ തുടരാന്‍ ഏറ്റവും നിര്‍ണായകമായിരുന്നത് ജോര്‍ജിയ ആയിരുന്നു. പക്ഷേ, ജോര്‍ജിയ പരമ്പരാഗതമായി റിപ്പബ്ലിക്കന്‍ സംസ്ഥാനമാണ്. 1992ന് ശേഷം ഡെമോക്രാറ്റുകള്‍ക്ക് ഇവിടെ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. പാരമ്പര്യവാദികളായ വെള്ളക്കാര്‍ അധികമായി ജീവിക്കുന്ന അമേരിക്കയുടെ തെക്കന്‍ പ്രദേശ (അമേരിക്കന്‍ സൗത്ത്) ത്താണ് ജോര്‍ജിയ സംസ്ഥാനം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team