പുതിയ പ്ലാനുകളുമായ് ജിയോ ! – ഞെട്ടലോടെ എയർടെലും, വൊഡാഫോൺ ഐഡിയയും.
പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ താരിഫ് പദ്ധതികള്‍ പ്രഖ്യാപിച്ചതോടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നു. എന്നാല്‍ ഇതിനെ തുടര്‍ന്ന് ഭാരതി എയര്‍ടെല്‍ ലിമിറ്റഡിനും വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനും ബുധനാഴ്ച 5 മുതല്‍ 6 ശതമാനം വരെ ഇടിഞ്ഞു. ജിയോയുടെ പേരന്റ് കമ്ബനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ഓഹരികള്‍ 1.6 ശതമാനം ഉയര്‍ന്നു. റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്സ് ലിമിറ്റഡില്‍ പുതിയ നിക്ഷേപം ആര്‍ഐഎല്‍ പ്രത്യേകം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ജിയോയുടെ പുതിയ പ്ലാന്‍
ജിയോയുടെ പുതിയ 399 രൂപയുടെ അടിസ്ഥാന പ്ലാന്‍ വോഡഫോണ്‍ ഐഡിയ പ്ലാനിന് സമാനമാണ്.എന്നാല്‍, ഇത് എയര്‍ടെലിന്റെ നിലവിലുള്ള എന്‍ട്രി ലെവല്‍ പോസ്റ്റ്പെയ്ഡ് പ്ലാനിനേക്കാള്‍ 20% വില കുറഞ്ഞതാണ്. എന്നാല്‍ വോഡഫോണ്‍ ഐഡിയയേക്കാള്‍ ഉയര്‍ന്ന ഡാറ്റയും എന്‍ട്രി ലെവല്‍ പാക്കിലെ എയര്‍ടെലിനേക്കാള്‍ കൂടുതല്‍ ഉള്ളടക്ക സബ്‌സ്‌ക്രിപ്‌ഷനുകളും വാഗ്ദാനം ചെയ്യുന്നതിനാല്‍ ജിയോ മുന്‍പന്തിയിലെത്തി. ഇത് എയര്‍ടെല്ലിനെയും വോഡഫോണ്‍ ഐഡിയയെയും എത്രത്തോളം സ്വാധീനിക്കുമെന്ന് കണ്ടെത്തേണ്ടതുണ്ട്.
പോസ്റ്റ്പെയ്ഡ് ബിസിനസില്‍ പിന്നില്‍
ജിയോയ്ക്ക് ഇതിനകം തന്നെ വളരെ കുറഞ്ഞ പ്രതിമാസ പ്ലാനായ 199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാന്‍ ഉണ്ടെന്ന കാര്യം ഓര്‍ക്കേണ്ടതാണ്. ഇന്ത്യന്‍ വിപണിയില്‍ ഒരു വലിയ ടെലികോം സ്ഥാപനമായി ഉയര്‍ന്നുവന്നിട്ടും ജിയോ പോസ്റ്റ്പെയ്ഡ് ബിസിനസില്‍ പിന്നിലാണ്. വോഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും ചേര്‍ന്നാണ് ഇന്ത്യയില്‍ പോസ്റ്റ്പെയ്ഡ് വരിക്കാരുടെ സിംഹഭാഗവും നേടിയിരിക്കുന്നത്.