പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്!
യൂസര്‍മാര്‍ കാലങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ഫീച്ചര്‍ ഒടുവില്‍ വാട്സ്ആപ്പ് അവതരിപ്പിക്കാന്‍ പോവുകയാണ്. യൂസര്‍മാര്‍ ഒരു മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ തീരുമാനിക്കുകയാണെങ്കില്‍, വോയ്‌സ് സന്ദേശങ്ങള്‍, ഫോട്ടോകള്‍, സംഭാഷണങ്ങള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ വാട്ട്‌സ്‌ആപ്പ് ചാറ്റ് ചരിത്രവും അതിലേക്ക് നീക്കാനുള്ള സംവിധാനമാണ് വരാന്‍ പോകുന്നത്. ഇതോടെ ആന്‍ഡ്രോയ്ഡ്-ഐ.ഒ.എസ് ഒാപറേറ്റിങ് സിസ്റ്റങ്ങളില്‍ നിന്ന് പരസ്പരം വാട്സ്ആപ്പ് ചാറ്റ് ഹിസ്റ്ററികള്‍ കൈമാറാന്‍ സാധിച്ചേക്കും.കഴിഞ്ഞ ദിവസം നടന്ന, ഗാലക്സി അണ്‍പാക്ക്ഡ് ഇവന്‍റിലാണ് ‘ക്രോസ്-പ്ലാറ്റ്ഫോം ചാറ്റ് ട്രാന്‍സ്ഫര്‍’ വരുന്നതിനെ കുറിച്ച് വാട്ട്‌സ്‌ആപ്പ് സൂചന നല്‍കിയത്.ഇത് തുടക്കത്തില്‍ സാംസങ്ങിെന്റ ഫോള്‍ഡബ്ള്‍ ഫോണുകളായ ഗാലക്സി Z ഫോള്‍ഡ് 3, Z ഫ്ലിപ്പ് 3 എന്നിവയില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ. മറ്റ് ഫോണുകളിലേക്ക് പിന്നീടായിരിക്കും അവതരിപ്പിക്കുക. സാംസങ്ങിെന്റ ‘സ്മാര്‍ട്ട് സ്വിച്ച്’ ടൂളിെന്റ ഭാഗമായിട്ടാണ് വാട്ട്‌സ്‌ആപ്പ് ചാറ്റ് മൈഗ്രേഷന്‍ എന്ന ഫീച്ചറും. നിങ്ങളുടെ പഴയ ഫോണില്‍ നിന്ന് ഷെഡ്യൂളുകള്‍, അലാറങ്ങള്‍, കോള്‍ ലോഗുകള്‍, ഫോട്ടോകള്‍ എന്നിവയും അതിലേറെയും ഡാറ്റകള്‍ കൈമാറാന്‍ അനുവദിക്കുന്നതാണ് ‘സ്മാര്‍ട്ട് സ്വിച്ച് ടൂള്‍’. ഐഫോണില്‍ നിന്ന് വാട്സ്ആപ്പ് ചാറ്റുകള്‍ സാംസങ് ഫോണുകളിലേക്ക് കൈമാറാനായി ഒരു ലൈറ്റ്നിങ് ടു യു.എസ്.ബി ടൈപ്പ്-സി കാബിള്‍ കരുതേണ്ടതുണ്ട്. അതുപയോഗിച്ച് ഇരുഫോണുകളും കണക്ട് ചെയ്യുക. നിങ്ങളുടെ വാട്ട്‌സ്‌ആപ്പ് ചാറ്റുകള്‍ മൈഗ്രേറ്റ് ചെയ്യുന്നതിന് ഒരു ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യേണ്ടതായും വരും. ഐഒഎസ് 10.0 -ത്തിലും അതിനുമുകളിലും പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 10 -നോ അതിനുമുകളിലോ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ഈ സവിശേഷത ഉപയോഗപ്പെടുത്താവുന്നതാണ്. വാട്സ്ആപ്പിെന്റ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതായുമുണ്ട്.