പുതിയ ഫീച്ചർ ഒരുക്കി വാട്സാപ്പ്!  

വാഷിങ്​ടണ്‍: ഗ്രൂപ്പ്​ വിഡിയോ കോളില്‍ എപ്പോള്‍ വേണമെങ്കിലും ജോയിന്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി വാട്​സാപ്പ്​.

ഫോണ്‍ റിങ് ചെയ്യുന്ന സമയത്ത്​ കോളെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീടും ഗ്രൂപ്പ്​ വിഡിയോ കോളില്‍ ജോയിന്‍ ചെയ്യാന്‍ സാധിക്കുന്നതാണ്​ ഫീച്ചര്‍. ഏത്​ സമയത്തും കോള്‍ ഡിസ്​കണക്​ടാക്കുകയും വീണ്ടും ജോയിന്‍ ചെയ്യുകയും ചെയ്യാം.

കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോവിഡിനെ തുടര്‍ന്ന്​ വര്‍ക്ക്​ അറ്റ്​ ​ഹോം വ്യാപകമായ​േതാടെ വിഡിയോ കോളിങ്​ ആപ്ലിക്കേഷനുകള്‍ക്ക്​ വലിയ ജനപ്രീതിയാണ്​ ലഭിക്കുന്നത്​. സൂം പോലുള്ള ആപ്ലിക്കേഷനുകള്‍ കോവിഡുകാലത്ത്​ ആളുകള്‍ വലിയ രീതിയില്‍ ഉപയോഗിച്ചിരുന്നു. ഇത്​ മുതലാക്കുക തന്നെയാണ്​ വാട്​സാപ്പി​േന്‍റയും ലക്ഷ്യം.

ഗ്രൂപ്പ്​ വിഡിയോ കോള്‍ വരു​േമ്ബാള്‍ തന്നെ ഉപയോക്​താവിന്​ നോട്ടിഫിക്കേഷന്‍ ലഭിക്കും. ഇത്​ ഉപയോഗിച്ച്‌​ ഗ്രൂപ്പ്​ വിഡിയോ കോളില്‍ എപ്പോള്‍ വേണമെങ്കിലും ജോയിന്‍ ചെയ്യാമെന്നാണ്​ വാട്​സാപ്പ്​ വ്യക്​തമാക്കുന്നത്​. വൈകാതെ ഈ ഫീച്ചര്‍ എല്ലാവര്‍ക്കും നല്‍കാനുള്ള ഒരുക്കത്തിലാണ്​ കമ്ബനി​.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team