പുതിയ ബിഎസ്-VI മള്‍ട്ടിസ്ട്രാഡ 950 എസ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഡ്യുക്കാട്ടി!
പുതിയ ബിഎസ്-VI മള്‍ട്ടിസ്ട്രാഡ 950 എസ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇറ്റാലിയന്‍ സൂപ്പര്‍ സ്പോര്‍ട്‌സ് ബൈക്ക് നിര്‍മാതാക്കളായ ഡ്യുക്കാട്ടി. പരിഷ്ക്കരിച്ച മോഡലിനായുള്ള ബുക്കിംഗും കമ്ബനി ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സ്റ്റാന്‍ഡേര്‍ഡ്, എസ്, എസ് സ്പോക്കഡ് വീലുകള്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ അന്താരാഷ്ട്ര വിപണിയില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്. റിപ്പോര്‍ട്ട് പ്രകാരം മള്‍ട്ടിസ്ട്രാഡ 950-ന്റെ എസ് മോഡലിനായുള്ള ബുക്കിംഗാണ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചിട്ടുള്ളത്. ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950 എസ്സില്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ ഉയര്‍ന്ന സവിഷേതകളാണ് ഉള്ളത്.അപ്പ് ആന്‍ഡ് ഡൗണ്‍ ക്വിക്ക് ഷിഫ്റ്റ്, കോര്‍ണറിംഗ് ലൈറ്റ്സ് ഉള്ള പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പ് ഡ്യുക്കാട്ടി സ്കൈഹൂക്ക് സസ്പെന്‍ഷന്‍ ഇവോ സിസ്റ്റമുള്ള ഇലക്‌ട്രോണിക് സസ്പെന്‍ഷന്‍, അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്പ്ലേ എന്നിവ സവിശേഷതകളാണ്.
ബാക്ക്‌ലിറ്റ് ഹാന്‍ഡില്‍ബാര്‍ കണ്‍ട്രോളുകള്‍, വ്യത്യസ്‌ത റൈഡിംഗ് മോഡുകള്‍, ഹാന്‍ഡ്സ് ഫ്രീ സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ബോഷ് എബിഎസ് കോര്‍ണറിംഗ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, വെഹിക്കിള്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവ ബൈക്കിന്റെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ബ്രേക്കിംഗിനായി മുന്‍വശത്ത് ട്വിന്‍ 320 mm ഡിസ്കുകളും പിന്നില്‍ 265 mm റോട്ടറുമാണ് ഉള്ളത്.
2021 ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950 എസ് പതിപ്പിന്റെ ഹൃദയം പുതിയ ബിഎസ്-VI നിലവാരത്തിലുള്ള 937 സിസി, ടെസ്റ്റസ്ട്രെറ്റ, എല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ്. ഇത് 9,000 rpm-ല്‍ 111 bhp പവറും 7,750 rpm-ല്‍ 96 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.