പുതിയ റെയിൽവെ പാത വരുന്നു… ചാർ ധാം യാത്രയ്ക്ക് ഇനി തീവണ്ടി; വരുന്നത് 327 കി.മീ റെയിൽവെ പാത
എല്ലാ വര്‍ഷവും ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്താറുണ്ട്. ചാര്‍ ധാം യാത്ര വരും ദിവസങ്ങളില്‍ തടസ്സരഹിതമായിത്തീരും. ഗംഗോത്രി, യമുനോത്രി, ബദരീനാഥ്, കേദാര്‍നാഥ് എന്നിവ ചേരുന്നതാണ് ചാര്‍ ധാം.
ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍, കരണ്‍പ്രയാഗ് വഴി 327 കിലോമീറ്റര്‍ റെയില്‍വേ പാത ഇന്ത്യന്‍ റെയില്‍വേ നിര്‍മിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അടുത്തിടെ റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ട്വിറ്ററിലൂടെ ഈ പ്രഖ്യാപനം നടത്തി.
പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ചാര്‍ ധാം യാത്ര സുഖപ്രദവുമായ യാത്രയായി മാറും. റെയില്‍വേ മന്ത്രി പങ്കിട്ട വിശദാംശങ്ങള്‍ പ്രകാരം 327 കിലോമീറ്റര്‍ നീളമുള്ള റെയില്‍ പാത ഡെറാഡൂണ്‍, തെഹ്രി, പൗരി, ചമോലി, ഗര്‍വാള്‍, രുദ്രപ്രയാഗ്, ഉത്തരകാഷി എന്നിവയിലൂടെ കടന്നുപോകും. നാല് ധാമുകളും വ്യത്യസ്ത ഉയരങ്ങളിലായതിനാല്‍ ലോഡ്, കപ്പാസിറ്റി, വേഗത, സുരക്ഷ എന്നിവയുടെ പരിധി തുടങ്ങി എല്ലാ വെല്ലുവിളികളെയും നേരിടാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറാകുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.