പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം, അറിയേണ്ടതെല്ലാം!  

34 വർഷത്തിനു ശേഷമാണ് പുതിയ വിദ്യാഭ്യാസ നയം രൂപീകരിയ്ക്കുന്നത്.  പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ കാര്യങ്ങൾ ഇപ്രകാരമാണ്:

5 വർഷത്തെ അടിസ്ഥാന വിദ്യാഭ്യാസം.

  1. നഴ്സറി: 4 വയസ്സ്.
  2. ജൂനിയർ കെ.ജി: @ 5 വയസ്സ്.
  3. സീനിയർ കെ.ജി:  @ 6 വയസ്സ്.
  4. ഒന്നാം ക്ലാസ്സ്: @ 7 വയസ്സ്.
  5. രണ്ടാം ക്ലാസ്സ്: @ 8 വയസ്സ്.
    (3 വർഷത്തെ പ്രിപ്പറേറ്ററി)
  6. മൂന്നാം ക്ലാസ്സ്: @ 9 വയസ്സ്
  7. നാലാം ക്ലാസ്സ്: @ 10 വയസ്സ്.
  8. അഞ്ചാം ക്ലാസ്സ്: @ 11 വയസ്സ്
    (3 വർഷം മിഡിൽ.)
  9. ആറാം ക്ലാസ്സ്: @ 12 വയസ്സ്.
  10. ഏഴാം ക്ലാസ്സ്: @ 13 വയസ്സ്.
  11. എട്ടാം ക്ലാസ്സ് @ 14 വയസ്സ്.
    (4 വർഷത്തെ സെക്കൻഡറി)
  12. ഒമ്പതാം ക്ലാസ്സ്: @ 15 വയസ്സ്.
  13. എസ്.എസ്.എൽ.സി: @ 16 വയസ്സ്.
  14. ക്ലാസ്സ് F.Y.J.C: @ 17 വയസ്സ്.
  15. ക്ലാസ്സ് S.Y.J.C: @ 18 വയസ്സ്.

പ്രധാനപ്പെട്ട കാര്യങ്ങൾ:

  • പന്ത്രണ്ടാം ക്ലാസ്സിൽ മാത്രം ബോർഡ് പരീക്ഷ ഉണ്ടാകും.
  • കോളേജ് ബിരുദം 4 വർഷം.
  • പത്താം ക്ലാസ്സിൽ ബോർഡു പരീക്ഷയില്ല.
  • MPhil നിർത്തലാക്കും.
    (ജെ‌എൻ‌യു പോലുള്ള സ്ഥാപനങ്ങളിൽ, 45 മുതൽ 50 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾ വർഷങ്ങളോളം അവിടെ MPhil-ന്റെ പേരിൽ താമസിയ്ക്കുകയും വിദ്യാഭ്യാസ വ്യവസ്ഥിതിയെത്തന്നെ ദൂർബ്ബലമാക്കുകയും ചെയ്യുന്ന ശോച്യാവസ്ഥ ഇതോടെ ഇല്ലാതാകും.)
  • ഇനി മുതൽ അഞ്ചുവരെയുള്ള വിദ്യാർത്ഥികളെ മാതൃഭാഷ, പ്രാദേശിക ഭാഷ, ദേശീയ ഭാഷ എന്നിവയിൽ മാത്രം പഠിപ്പിയ്ക്കും.
  • ബാക്കി വിഷയങ്ങൾ ഇംഗ്ലീഷാണെങ്കിൽ പോലും ഒരു വിഷയമായി പഠിപ്പിയ്ക്കും.
  • ഇപ്പോൾ പന്ത്രണ്ടാം ക്ലാസ്സിൽ ബോർഡ് പരീക്ഷ എഴുതിയാൽ മതി. നേരത്തെ, പത്താം ക്ലാസ്സിൽ ബോർഡ് പരീക്ഷ എഴുതേണ്ടത് നിർബന്ധമായിരുന്നു, ഇനിയതുണ്ടാവില്ല.
  • ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സെമസ്റ്റർ രൂപത്തിലാണ് പരീക്ഷ.
  • 5 + 3 + 3 + 4 ഫോർമുല പ്രകാരം സ്കൂൾ വിദ്യാഭ്യാസം നടത്തും. (മുകളിലുള്ള പട്ടിക കാണുക).
  • കോളേജ് ബിരുദം 3, 4 വർഷം ആയിരിയ്ക്കും…അതായത്, ബിരുദത്തിന്റെ ഒന്നാം വർഷത്തിൽ ഒരു സർട്ടിഫിക്കറ്റ്, രണ്ടാം വർഷം ഡിപ്ലോമ, മൂന്നാം വർഷത്തിൽ ബിരുദം.
  • ഉന്നത വിദ്യാഭ്യാസത്തിനു ശ്രമിയ്ക്കാത്ത വിദ്യാർത്ഥികൾക്കാണ് 3 വർഷത്തെ ബിരുദം.  അതേസമയം, ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്ക് 4 വർഷത്തെ ബിരുദം ചെയ്യേണ്ടിവരും.  4 വർഷത്തെ ഡിഗ്രി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യാൻ കഴിയും.
  • ഇനി മുതൽ വിദ്യാർത്ഥികൾക്ക് എം.ഫിൽ ചെയ്യേണ്ടതില്ല. പകരം  വിദ്യാർത്ഥികൾക്ക് ഇപ്പോൾ നേരിട്ട് പി.എച്ച്.ഡി ചെയ്യാൻ കഴിയും.

ഇതിനിടയിൽ വിദ്യാർത്ഥികൾക്ക് മറ്റ് കോഴ്സുകൾ ചെയ്യാൻ കഴിയും.  ഉന്നത വിദ്യാഭ്യാസത്തിൽ 2035-ഓടെ മൊത്തം എൻറോൾമെന്റ് അനുപാതം 50 ശതമാനമായിരിയ്ക്കും.  അതേസമയം, പുതിയ വിദ്യാഭ്യാസ നയപ്രകാരം, ഒരു വിദ്യാർത്ഥിക്ക് ഒരു കോഴ്സിന്റെ മദ്ധ്യത്തിൽ മറ്റൊരു കോഴ്‌സ് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, ആദ്യ കോഴ്‌സിൽ നിന്ന് പരിമിതമായ സമയത്തേയ്ക്ക് ഇടവേള എടുത്ത് രണ്ടാമത്തെ കോഴ്‌സ് എടുക്കാം.

ഉന്നതവിദ്യാഭ്യാസത്തിലും നിരവധി പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്.  ഗ്രേഡഡ് അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ്, ഫിനാൻഷ്യൽ സ്വയംഭരണാധികാരം എന്നിവ മെച്ചപ്പെടുത്തലുകളിൽ ഉൾപ്പെടുന്നു. ഇതിനുപുറമേ പ്രാദേശിക ഭാഷകളിൽ ഇ-കോഴ്സുകൾ ആരംഭിയ്ക്കും.  വെർച്വൽ ലാബുകൾ വികസിപ്പിയ്ക്കും.  ഒരു ദേശീയ വിദ്യാഭ്യാസ ശാസ്ത്ര ഫോറം (NETF) ആരംഭിയ്ക്കും.  രാജ്യത്ത് നാല്പത്തയ്യായിരം കോളേജുകളുണ്ട്.

എല്ലാ സർക്കാർ, സ്വകാര്യ, സിംഡ് സ്ഥാപനങ്ങൾക്കും ഏകീകൃത നിയമങ്ങൾ ഉണ്ടായിരിയ്ക്കും. ഈ നിയമം അനുസരിച്ച്, പുതിയ അക്കാദമിക് സെഷൻ ആരംഭിയ്ക്കാൻ കഴിയും…

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team