പുതിയ സ്മാർട്ട്‌ഫോണുമായി ഓപ്പോ വരുന്നു  

ഒരു പുതിയ ഓപ്പോ സ്മാര്‍ട്ഫോണ്‍ വരുന്നതായി ടെന മൊബൈല്‍ ഓതെന്റിക്കേഷന്‍ പ്ലാറ്റ്ഫോം വ്യക്തമാക്കി. ഈ പേരിടാത്ത പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഒരു ബജറ്റ് സ്മാര്‍ട്ട്‌ഫോണാകാന്‍ സാധ്യതയുണ്ട്. കൂടാതെ, ഈ സ്മാര്‍ട്ട്‌ഫോണിന്‍റെ സവിശേഷതകള്‍ സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റ് നല്‍കിയിട്ടുണ്ട്. . ഓപ്പോ എ 15 എസിന്‍റെ റീബ്രാന്‍ഡഡ് എഡിഷനാണ് ഈ പുതിയ സ്മാര്‍ട്ഫോണ്‍ എന്ന് പറയപ്പെടുന്നു.

ടെന സര്‍ട്ടിഫിക്കേഷന്‍ നേടുകയും ഇനി വിപണിയില്‍ എത്തുവാനുള്ള തയ്യാറെടുപ്പിലാണ് ഏറ്റവും പുതിയ ഓപ്പോ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പോ PEFM00. ഈ ഹാന്‍ഡ്‌സെറ്റ് മുമ്ബ് ചൈനയില്‍ 3 സി വഴി അതിന്‍റെ സര്‍ട്ടിഫിക്കേഷന്‍ നേടിയിരുന്നു.

ഈ ഡിവൈസ് ചൈനയില്‍ അവതരിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു.
ടെന വെബ്‌സൈറ്റ് അനുസരിച്ച്‌, ഈ സ്മാര്‍ട്ഫോണ്‍ വാട്ടര്‍ ഡ്രോപ്പ് നോച്ച്‌ ഡിസ്‌പ്ലേയുമായി വരും. 164 x 75.4 x 7.9 മില്ലിമീറ്റര്‍ അളവില്‍ ഈ ഹാന്‍ഡ്‌സെറ്റ് പട്ടികപ്പെടുത്തിയിരിക്കുന്നു.

സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റിലെ ചോര്‍ന്ന ചിത്രങ്ങള്‍ വലത് പാനലിലെ വോളിയവും പവര്‍ കീയും കാണിക്കുന്നു. ഗ്രേഡിയന്റ് ഡിസൈനും മൂന്ന് സെന്‍സറുകളുള്ള ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ഉപയോഗിച്ച്‌ വരുന്ന പുറകിലത്തെ പാനല്‍ കാണാം. സുരക്ഷയ്ക്കായി വൃത്താകൃതിയിലുള്ള ഫിംഗര്‍പ്രിന്റ് സ്കാനറും ഉണ്ട്. ടെന ഡാറ്റാബേസ് ടിപ്പ് ചെയ്ത സവിശേഷതകളിലേക്ക് വരുന്ന ഓപ്പോ PEFM00 6.52 ഇഞ്ച് ഡിസ്പ്ലേയുമായി വരും.

റെസൊല്യൂഷന്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് ഒരു എച്ച്‌ഡി + പാനലാകാന്‍ സാധ്യതയുണ്ട്. ഓപ്പോ PEFM00 ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പം അവതരിപ്പിക്കുമെന്ന് ടെന സര്‍ട്ടിഫിക്കേഷന്‍ വെളിപ്പെടുത്തുന്നു. 4,100 എംഎഎച്ച്‌ ബാറ്ററി യൂണിറ്റും ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഈ ലിസ്റ്റിംഗ് ക്യാമറ സവിശേഷതകളോ പ്രോസസര്‍ വിശദാംശങ്ങളോ ഒന്നുതന്നെ വെളിപ്പെടുത്തുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team