പുതുമയാര്‍ന്ന അന്താരാഷ്‌ട്രതല പരസ്യചിത്രമൊരുക്കി ക്യൂട്ടി ദി ബ്യൂട്ടി സോപ്പ്!  

പരസ്യമേഖലയില്‍ വന്‍ മാറ്റത്തിന് തുടക്കമിട്ട്, പുതുമയാര്‍ന്ന അന്താരാഷ്‌ട്രതല പരസ്യചിത്രമൊരുക്കി ക്യൂട്ടി ദി ബ്യൂട്ടി സോപ്പ്. ക്യൂട്ടിയുടെ സുഗന്ധത്തെ ആത്മഹര്‍ഷത്തോടെ സ്വീകരിക്കുന്ന അമ്മയും മകളുമാണ് ചിത്രത്തില്‍ വിഷയമാകുന്നത്. കേരളത്തില്‍ വന്‍ സ്വീകാര്യതയുള്ള ക്യൂട്ടി ദി ബ്യൂട്ടി സോപ്പ് ഈ പരസ്യ ചിത്രത്തോടെ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ വലിയൊരു ബ്രാന്‍ഡ് പൊസിഷനിലേക്ക് എത്തുകയാണെന്ന് നിര്‍‌മ്മാതാക്കളായ ഗുഡ്ബൈ സോപ്പ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്‌ടര്‍ കെ.പി. ഖാലിദ് പറഞ്ഞു.കൊവിഡ് പശ്ചാത്തലത്തില്‍ നടത്തിയ ‘ക്യൂട്ടി ദി സേഫ്‌റ്റി പ്രചാരണ പരിപാടികള്‍” ശ്രദ്ധേയമായിരുന്നു.തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും ക്യൂട്ടി ഉത്‌പന്നങ്ങള്‍ ലഭ്യമാണ്. ഒഡീഷ, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും വിതരണശൃംഖലയുണ്ട്.പ്രമുഖ പരസ്യചിത്ര, ചലച്ചിത്ര സംവിധായകനായ ശരത് സന്തിത്താണ് പുതിയ പരസ്യചിത്രം ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team