പെട്രോളിയം ഉല്പന്നങ്ങള് ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ സമയമായില്ലെന്ന് ധനമന്ത്രി!
ന്യൂഡല്‍ഹി: പെട്രോളിയം ഉല്പന്നങ്ങള് ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ സമയമായില്ലെന്ന് കേന്ദ്ര, സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചു.ജി.എസ്.ടി പരിധിയിലായാല്‍ പെട്രോളിെന്റയും ഡീസലിെന്റയും വില ഗണ്യമായി കുറയുമെങ്കിലും, വരുമാനത്തില്‍ വലിയ കുറവു വരുമെന്ന നിലപാടാണ് കേന്ദ്രവും കേരളം അടക്കം സംസ്ഥാന സര്‍ക്കാറുകളും സ്വീകരിച്ചത്.
കേരള ഹൈകോടതി നിര്‍ദേശിച്ചതുകൊണ്ടു മാത്രമാണ് വിഷയം ജി.എസ്.ടി കൗണ്‍സിലിെന്റ അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്തത്. നിര്‍ദേശം നടപ്പാക്കാന്‍ സമയമായില്ലെന്ന കൗണ്‍സിലിെന്റ നിലപാട് കോടതിയെ അറിയിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിച്ചു. ജി.എസ്.ടി കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍:
കോവിഡ് ചികിത്സ മരുന്നുകളുടെ ജി.എസ്.ടി നിരക്ക് ഇളവ് സെപ്റ്റംബര്‍ 30ല്‍നിന്ന് ഡിസംബര്‍ 31 വരെ നീട്ടി.അര്‍ബുദ ചികിത്സക്ക് വേണ്ട മരുന്നുകളുടെ നിരക്ക് 12ല്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചു.സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഇ-കൊമേഴ്സ് ഭക്ഷണ വിതരണ കമ്ബനികളില്‍നിന്ന് റസ്റ്റാറന്റ് സേവനത്തിന് അഞ്ച് ശതമാനം നികുതി ചുമത്തും. ഓര്‍ഡര്‍ നല്‍കുന്നവരില്‍നിന്ന് ഈ നികുതി ഈടാക്കും.
ചരക്ക് വാഹനങ്ങളില്‍നിന്ന് സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കുന്ന നാഷനല്‍ പെര്‍മിറ്റ് ഫീസ് ഒഴിവാക്കി.ഡീസലിനൊപ്പം ചേര്‍ക്കുന്ന ബയോ ഡീസലിെന്റ നിരക്ക് 12ല്‍നിന്ന് അഞ്ചു ശതമാനമാക്കി.ചെരിപ്പിെന്റയും വസ്ത്രങ്ങളുടെയും തീരുവ ഘടനയിലെ പോരായ്മകള്‍ ജനുവരി ഒന്നിനു മുമ്ബ് പരിഹരിക്കും.പേനകള്‍ക്ക് ജി.എസ്.ടി 12ല്‍ നിന്ന് 18 ശതമാനമായി വര്‍ധിപ്പിച്ചു.പുനരുപയോഗ മേഖലയിലെ ഉപകരണങ്ങള്‍ക്ക് ജി.എസ്.ടി 12 ശതമാനമാക്കി.ഫാസ്ടാഗ്, ഇ വേ ബില്‍, നിരക്ക് ഏകീകരണം എന്നീ വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രിതല സമിതിയെ നിയോഗിച്ചു.വെളിച്ചെണ്ണയുടെ നികുതി നിരക്ക് ഉയര്‍ത്തുന്ന കാ