പൊക്കോ M2 ഉപപോക്തകൾക് സന്തോഷവാർത്ത ;പുതിയ അപ്ഡേറ്റ് ഇതാ  

പൊക്കോയുടെ M2 ഉപഭോതാക്കള്‍ക്ക് ഇതാ പുതിയ അപ്പ്‌ഡേഷനുകള്‍ എത്തിയിരിക്കുന്നു .ഡിസംബര്‍ സെക്ച്യുരിറ്റി അപ്പ്‌ഡേഷനുകളാണ് ഇപ്പോള്‍ POCO M2 ഉപഭോതാക്കള്‍ക്ക് ലഭിച്ചിരിക്കുന്നത് .MIUI 12 അപ്പ്‌ഡേഷനുകള്‍ ഇപ്പോള്‍ തന്നെ പൊക്കോയുടെ എം 2 ഉപഭോതാക്കള്‍ക്ക് ചെയ്യാവുന്നതാണ് .ഈ പുതിയ അപ്പ്‌ഡേഷനുകളില്‍ അള്‍ട്രാ ബാറ്ററി സേവര്‍ മോഡുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു .504MBയാണ് ഈ പുതിയ അപ്പ്‌ഡേഷനുകള്‍ക്ക് വരുന്നത് .Poco X2, Poco M2 Pro, കൂടാതെ Poco F1 ഫോണുകളില്‍ നേരത്തെ തന്നെ ഈ അപ്പ്‌ഡേഷനുകള്‍ ലഭിച്ചിരുന്നു .POCO M2 ഉപഭോതാക്കള്‍ സെറ്റിങ്സില്‍ നിന്നും ഇപ്പോള്‍ തന്നെ പുതിയ അപ്പ്‌ഡേഷനുകള്‍ ചെയ്യാവുന്നതാണ് .

പോക്കോയുടെ M2

6.53 -inch Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,340 പിക്സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 3 സംരക്ഷണവും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു ഈ ഫോണുകളുടെ .മറ്റൊരു സവിശേഷ ഇതില്‍ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസറുകള്‍ ആണ് .MediaTek Helio G80 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .

ക്വാഡ് പിന്‍ ക്യാമറകളിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ (ultra-wide-angle സെന്‍സറുകള്‍ ) + 5 മെഗാപിക്സല്‍ മാക്രോ ക്യാമറ + 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറുകള്‍ എന്നിവയാണ് പിന്നില്‍ നല്‍കിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു .കൂടാതെ 5000 mAhന്റെ (support for 18W fast charging)ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നതാണ് .
6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് മോഡലുകള്‍ക്ക് 9999 രൂപയും & 6 ജിബിയുടെ റാം കൂടാതെ128 ജിബിയുടെ മോഡലുകള്‍ക്ക് 10999 രൂപയും ആണ് വില വരുന്നത് .ണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് ഇപ്പോള്‍ ഓപ്പണ്‍ സെയിലിലൂടെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team