പൊതുമേഖല ബാങ്കുകൾക് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ മൂലധനസഹായം.  

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധന സഹായം നല്‍കാനുള്ള നീക്കവുമായി കേന്ദ്ര ധനകാര്യമന്ത്രാലയം. 20,000 കോടിയുടെ മൂലധനസഹായം നല്‍കാനാണ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയിട്ടുള്ളത്. മൂന്നാം പാദത്തോടെയായിരിക്കും തുക കൈമാറുക. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിനായാണ് തുക.അനുവദിച്ചിട്ടുള്ള തുകയുടെ ആദ്യ ബാച്ചാണ് കൈമാറിയിട്ടുള്ളത്. 2.35 ലക്ഷം കോടി രൂപയാണ് പ്രാഥമികമായി ചെലവഴിക്കുക.

ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലെ മൂലധനാവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയാണ് ഈ തുക നല്‍കുന്നതെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച്‌ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇതിന്റെ ഫലത്തിന് അനുസൃതമായിട്ടായിരിക്കും രണ്ടാം പാദത്തില്‍ ബാങ്കുകള്‍ക്ക് നിയന്ത്രിത മൂലധനവും റീ ക്യാപിറ്റലൈസേഷന്‍ മൂലധനവും നല്‍കുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് കൂടാതെ നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ഇക്വിറ്റിയും ബോണ്ടുകളും ഇടകലര്‍ന്ന് മൂലധനം സമാഹരിക്കുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ക്ക് ഓഹരി ഉടമകളുടെ അംഗീകരം ലഭിച്ചിരുന്നു. 2020-21 ധനകാര്യ ബജറ്റില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് വേണ്ടി മൂലധനം മാറ്റിവെക്കുന്നതില്‍ നിന്ന് ധനകാര്യമന്ത്രാലയം വിട്ടുനിന്നിരുന്നു. വായ്പ നല്‍കുന്നവര്‍ ആവശ്യാനുസരണം വിപണിയില്‍ നിന്ന് ഫണ്ട് സ്വരൂപിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.

2019-20 സാമ്ബത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ 70,000 കോടിയാണ് പൊതുമേഖലാ ബാങ്കുകളുടെ വായ്പ ഉയര്‍ത്തുന്നതിനായി നിക്ഷേപിച്ചത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ 16,091 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കിനും 11,768 കോടി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്കും 6, 571 കോടി കാനറ ബാങ്കിനും, 2, 534 കോടി ഇന്ത്യന്‍ ബാങ്കിനും ലഭിച്ചിരുന്നു. അലഹാബാദ് ബാങ്കിന് 2, 153 കോടിയും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 1,666 കോടിയും ആന്ധ്ര ബാങ്കിന് 2000 കോടിയും കോടിയുമാണ് കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ ലഭിച്ചത്. ഈ മൂന്ന് ബാങ്കുകളെ പിന്നീട് വിവിധ പൊതുമേഖലാ ബാങ്കുകളില്‍ ലയിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിന് പുറമേ ബാങ്ക് ഓഫ് ബറോഡയ്ക്ക് 7000 കോടിയുടെ മൂലധനവും ലഭിച്ചിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ബാങ്കിന് 4,360 കോടിയും യൂക്കോ ബാങ്കിന് 2,142 കോടിയും ലഭിച്ചിരുന്നു. പഞ്ചാബ്& സിന്ദ് ബാങ്കിന് 787 കോടിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 3,53 കോടിയുമാണ് ലഭിച്ചത്. എല്‍ഐസിയുടെ നിയന്ത്രണത്തിലുള്ള ഐഡിബിഐ ബാങ്കിന് 4, 557 കോടിയുടെ മൂലധനവും ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team