പോക്കോ എക്സ് 3, 64 മെഗാ പിക്സൽ ക്യാമറയുമായി വരുന്നു.
പോക്കോയുടെ വരാനിരിക്കുന്ന പുതിയ ഡിവൈസാണ് പോക്കോ എക്സ് 3. ഈ ഡിവൈസ് പുറത്തിറങ്ങുക 64 മെഗാപിക്സൽ ക്യാമറ സെൻസറുമായിട്ടാണെന്ന് ട്വിറ്ററിലൂടെ കമ്പനിയുടെ എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിലെത്തിയ പോക്കോ എക്സ് 2 സ്മാർട്ട്ഫോണിന്റെ പിൻഗാമിയാണ് പുതിയ ഡിവൈസ്. പോക്കോ എക്സ് 3യുടെ ലോഞ്ച് തിയ്യതിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.
പോക്കോ എക്സ്3 സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട ടീസറുകൾ കമ്പനി ഔദ്യോഗമായി പുറത്തിറക്കുന്നതിനാൽ തന്നെ അധികം വൈകാതെ ഡിവൈസ് വിപണിയിലെത്തിക്കാൻ സാധ്യതയുണ്ട്. പോക്കോ എക്സ് 3 സ്മാർട്ട്ഫോണിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറായിരിക്കും ഉണ്ടാവുക എന്ന് സ്ഥിരീകരിക്കുന്ന ട്വീറ്റ് പോക്കോയുടെ പ്രൊഡക്റ്റ് മാർക്കറ്റിംഗ് മാനേജരും വക്താവുമായ ആംഗസ് കൈ ഹോ എൻജിയാണ് പോസ്റ്റ് ചെയ്തത്.
റിപ്പോർട്ടുകൾ അനുസരിച്ച് പോക്കോ എക്സ് 3 സ്മാർട്ട്ഫോണിലെ ക്യാമറയിൽ 64 എംപി റിസൾട്ട് ലഭിക്കുന്നതിന് പിക്‌സൽ ബിന്നിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാധ്യതയുണ്ട്. 64 മെഗാപിക്സൽ ക്യാമറയാണ് ഡിവൈസിൽ ഉണ്ടാവുകയെന്ന് സ്ഥിരീകരിച്ച ട്വീറ്റിലൂടെ രണ്ട് ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. ചിത്രങ്ങളിലൊന്ന് പോക്കോ എക്സ് 3 ന്റെ ക്യാമറ ഇന്റർഫേസിനെകുറിച്ച് ഏകദേശ ധാരണ നൽകുന്നുണ്ട്. അതിൽ അപ്പേർച്ചർ, എക്‌സ്‌പോഷർ വാല്യൂ, ഐഎസ്ഒ സെൻസിറ്റിവിറ്റി, വൈറ്റ് ബാലൻസ് എന്നിവ സെറ്റ് ചെയ്യാനുള്ള പ്രോ മോഡ് ഉൾപ്പെടെയുള്ള സവിശേഷതകളാണ് ഉള്ളത്.

ഈ ആഴ്ച ആദ്യം കൈ ഹോ എൻജി ട്വിറ്ററിലൂടെ നാല് വ്യത്യസ്ത ക്യാമറ മോഡ്യൂളുകളുടെ ഡിസൈനുകൾ പുറത്ത് വിടുകയും പോക്കോ എക്സ് 3യുടെ ക്യാമറ സെറ്റപ്പിൽ ഇതിൽ ഏതായിരിക്കുമെന്ന് ഊഹിക്കാമോ എന്ന ചോദ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത ക്യാമറ സെറ്റപ്പ് ഡിസൈനുകളിലുള്ള ഈ ചിത്രങ്ങളിൽ ഫോണിന്റെ പിൻഭാഗത്തുള്ള നാല് സെൻസറുകളും പ്രത്യേകം കാണാം.