പ്രതിസന്ധിയിലായിരിക്കുന്ന വ്യോമയാന മേഖലയ്ക്ക് പ്രതീക്ഷയായി സിംഗപ്പൂർ എയർലൈൻസ്  

സിംഗപ്പൂർ: ലോക്ക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായിരിക്കുന്ന വ്യോമയാന മേഖലയ്ക്ക് പ്രതീക്ഷയായി പുതിയ പദ്ധതി. പ്രതിസന്ധികള്‍ മറികടക്കാന്‍ പുതിയ വഴികള്‍ വിമാന കമ്പനികള്‍ തേടുന്നതിന് ഇടയില്‍ ആണ് സിംഗപ്പൂർ എയർലൈൻസിന്‍റെ പുതിയ ആശയം വഴിതിരിവ് ആകുന്നത്. പല വിമാന കമ്പനികള്‍ക്കും ഇത് ഒരു ഉദാഹരമാണ്. നിർത്തിയിട്ടിരിക്കുന്ന വിമാനത്തിലിരുന്ന് ഭക്ഷണം കഴിക്കാന്‍ ആണ് കമ്പനി അവസരം നൽകിയിരിക്കുന്നത്.

രണ്ടുദിവസത്തേക്ക് മാത്രമാണ് ഈ സംവിധാനം കമ്പനി ഒരുക്കിയിരിക്കുന്നത്. വിരുന്നില്‍ പങ്കെടുക്കാന്‍ ഒരാൾക്ക് ചെലവാക്കേണ്ടത് 470 ഡോളർ ആണ്. 470 ഡോളർ നൽകിയാൽ എയർബസിന്‍റെ എ380 വിമാനത്തിലിരുന്ന് ഭക്ഷണം കഴിക്കാം. ചുരുങ്ങിയ സമയം കൊണ്ട് സംഭവം വലിയ ഹിറ്റായി. 30 മിനുറ്റ് സമയം കൊണ്ട് ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോയി.

സിംഗപ്പൂരിലെ ചാങ്കി അന്താരാഷ്ട്ര വിമാനതാവളത്തിൽ ആണ് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഈ വിമാനത്തില്‍ ആണ് ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
നിർത്തിയിട്ട വിമാനങ്ങളില്‍ നിന്നും എങ്ങനെ വരുമാനം ഉണ്ടാക്കാം എന്ന കമ്പനിയുടെ ബുദ്ധി കണ്ട് ഞെട്ടിയിരിക്കുകയാണ് ഇപ്പോള്‍ യാത്രക്കാര്‍. ആളുകളുടെ തിരക്ക് കാരണം രണ്ടുദിവസത്തേക്കുകൂടി പരിപാടി നീട്ടിയാലോ എന്ന് കമ്പനി ആലോചിക്കുന്നുണ്ട്. ഒക്ടോബർ 24, 25 തീയതികളിലാണ് വിമാനത്തില്‍ വിരുന്നൊരുക്കുക. വിമാനത്തില്‍ ഉണ്ടാക്കിയ ഭക്ഷണം വീട്ടില്‍ എത്തിച്ച് നല്‍കാനും എയർലൈൻസ് പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team