പ്രവാസികൾക്കായി ‘ഡ്രീം കേരള’ വെബ് പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  

പ്രവാസികളുടെ ലോകപരിചയവും തൊഴില്‍ നൈപുണ്യവും പുതിയ ആശയങ്ങളും സംയോജിപ്പിക്കുന്നതിനായി ‘ഡ്രീം കേരള’ വെബ്പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ വിവിധ മേഖലയിലുള്ള കഴിവുകൾ കേരള വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.

കോവിഡ് – 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇതുവരെ 3.6 ലക്ഷം പേരാണ് വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയത്. ഇതില്‍ 57% പേരും തൊഴില്‍ നഷ്ടപ്പെട്ടവരാണ്. ഇവരെ പ്രയോജനപ്പെടുത്തി വികസനം സാധ്യമാക്കുകയാണ് ഡ്രീം കേരളയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

വികസന സംബന്ധമായ വിവിധ ആശയങ്ങള്‍ പൊതുജനങ്ങള്‍ക്ക് വെബ് പോര്‍ട്ടലില്‍ പങ്ക് വെയ്ക്കാം. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ടുന്നവ വിദഗ്ദ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷം നടപ്പാക്കും. തൊഴില്‍ദാതാക്കള്‍, വിദഗ്ദ്ധ, അര്‍ധ വിദഗ്ദ്ധ തൊഴിലാളികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ലോകകേരള സഭയില്‍ ഉരുത്തിരിഞ്ഞു വന്ന ആശയങ്ങള്‍ വെബ് സൈറ്റില്‍ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യാം.

വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയ പ്രവാസികളെ തൊഴില്‍ നേടാന്‍ സാഹായിക്കുന്നതിനും തൊഴില്‍ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും നൂതന തൊഴില്‍ അഭ്യസിപ്പിക്കുന്നതിനും കൂടിയാണ് ഡ്രീം കേരള പദ്ധതി വിഭാവനം ചെയ്യുന്നത്.

കിഫ്ബി, റിബിള്‍ഡ് കേരള, കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, നോര്‍ക്ക ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സംരംഭങ്ങളെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും dreamkerala.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team