പ്രവാസികൾക്ക് നോർക്കയുടെ സാമ്പത്തിക സഹായം
കോവിഡ് 19 പ്രതിസന്ധി ഘട്ടത്തിൽ നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസിൾക്കു വേണ്ടി കേരള സർക്കാരിന്റെ നോർക്ക ക്ഷേമബോർഡിൽ നിന്നും സാന്ത്വനത്തിൽ നിന്നുമായി പ്രവാസികളായിട്ടുള്ളവർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നു.
സഹായം ലഭിക്കുന്നതിനുള്ള അർഹത
01 – 01- 2020 നു ശേഷം വാല്യൂഡ് വിസയും പാസ്പോർട്ടുമായി നാട്ടിൽ വന്ന് പാസ്പോർട്ടിൽ വിസാ കാലവധിയുണ്ടായിട്ടും തിരിച്ച് പോകാൻ സാധിക്കാത്തവർക്കും വിസാ കാലാവധി കഴിഞ്ഞ വർക്കും വേണ്ടി അടിയന്തിര
സാമ്പത്തിക സഹായമായി 5000 രൂപ ലഭിക്കും.
( ഇത് ലഭിക്കുന്നതിന് നോർക്ക ക്ഷേമ ബോഡിൽ അംഗത്വത്തിന്റെ ആവശ്യമില്ല )
2. പ്രവാസി ക്ഷേമ ബോർഡിൽ അംഗ ങ്ങളായിട്ടുള്ളവർക്ക് കോവിഡ് 19 ബാധിച്ചിട്ടുണ്ടെങ്കിൽ 10000 രൂപ സാമ്പത്തിക സഹായമായി ലഭിക്കും.
3 പ്രവാസി ക്ഷേമബോർഡിൽ അംഗങ്ങളായി പെൻഷൻ വാങ്ങിച്ചു കൊണ്ടിരിക്കുന്നവർക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ വീതം ലഭിക്കുന്നതായിരിക്കും.
പ്രവാസിയായിട്ടും നോർക്കാ ക്ഷേമ ബോർഡിൽ അംഗത്വമെടുക്കാൻ സാധിക്കാത്തവർക്കും കോവിഡ് 19 ബാധിച്ചിട്ടുണ്ടെങ്കിൽ അവരെ സാന്ത്വനം പദ്ധതിയിൽ ഉൾപ്പെടുത്തി 10000 രൂപ വീതം സഹായമായി ലഭിക്കുന്നതായിരിക്കും
ഇത് ലഭിക്കുന്നതിനു വേണ്ടി നോർക്കയുടെ വെബ്സൈറ്റിൽ നിങ്ങളുടെ വിവരങ്ങൾ അപ്പ്ലോഡ് ചെയ്ത് കൊണ്ട് അപേക്ഷിക്കാം.
അവധിക്ക് നാട്ടിൽ വന്നിട്ടുള്ള പ്രവാസികൾ 5000 രൂപ ലഭിക്കുന്നതിന് അപേക്ഷ നൽകേണ്ട അവസാന തീയ്യതി ഏപ്രിൽ 30 വരെയാണ്
ആവശ്യമുള്ള രേഖകൾ
പേര്, വിലാസം, മൊബൈൽ നമ്പർ, പാസ്‌പോർട്ടിന്റെ ഒന്ന്, രണ്ട്, അഡ്രസ് പേജുകൾ, യാത്രാ വിവരമടങ്ങിയ പേജ്, പാസ്‌പോർട്ടിൽ 2020 ജനുവരി ഒന്നിന് ശേഷം അറൈവൽ രേഖപ്പെടുത്തിയ പേജ്, വിസാ പേജ്/ വിസ കോപ്പി, അപേക്ഷകന്റെ ബാങ്ക് വിവരങ്ങൾ എന്നിവ താഴെ കൊടുത്ത നോർക്കയുടെ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യണം. www.norkaroots.org
അപേക്ഷ അപ്പ് ലോഡ് ചെയ്യാൻ സഹായം ആവശ്യമുള്ളവർക്കു വേണ്ടി ഗ്ലോബൽ കേരളാ പ്രവാസി വെൽഫെയർ അസോസിയേഷന്റെ ഹെൽപ്പ് ഡസ്ക്ക് പ്രവർത്തിക്കുന്നുണ്ട്. അതിനായി ബന്ധപ്പെടേണ്ട നമ്പർ : ? 9497861939 ആണ്.
പ്രവാസികളുടെ പുനരധിവാസത്തിനായി പരസ്പരം കൈകോർക്കമമെന്നും ഒന്നായി പ്രവർത്തിക്കാൻ ഒപ്പമുണ്ടാവുമെന്നും ഗ്ലോബൽ കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ അറിയിച്ചു.