പ്രീമിയം എസ്.യു.വി. മോഡൽ ഫോര്‍ച്യൂണര്‍ 2021 ൽ വിപണിയിൽ എത്തുന്നു!
പ്രീമിയം എസ്.യു.വി. മോഡലായ ഫോര്‍ച്യൂണര്‍ 2021 മുതല്‍ വിപണിയിലെത്തുന്നത് പുതിയ രൂപത്തിലും ഭാവത്തിലും. മസ്‌കുലര്‍ എസ്.യു.വിയില്‍ നിന്ന് ക്യൂട്ട് എസ്.യു.വിയായാണ് ഫോര്‍ച്യൂണര്‍ എത്തുക. ബ്ലാക്ക് ഫിനീഷിങ്ങിലുള്ള വീതി കുറഞ്ഞ ഗ്രില്ലും വലിയ എയര്‍ഡാമുമാണ് ക്യൂട്ട് എസ്.യു.വിയുടെ പ്രധാന ആകര്‍ഷണം. ഡി.ആര്‍.എല്‍ നല്‍കിയിട്ടുള്ള വീതി കുറഞ്ഞ എല്‍.ഇ.ഡി ഹെഡ്‌ലാമ്ബ്, ബ്ലാക്ക് പ്ലാസ്റ്റിക് പ്രതലത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഫോഗ്ലാമ്ബ്, ഡ്യുവല്‍ ടോണ്‍ ബംമ്ബര്‍ എന്നിവയാണ് മുന്‍വശത്തെ പ്രത്യകത.
പിന്‍വശത്തെ പുതുമ, നീളമുള്ള എല്‍ഇഡി ടെയില്‍ ലാമ്ബ്, രണ്ട് ലൈറ്റുകളെയും ബന്ധിപ്പിക്കുന്ന ഫോര്‍ച്യൂണര്‍ ബാഡ്ജിങ്ങുള്ള ക്രോമിയം സ്ട്രിപ്പ്, റൂഫ് സ്‌പോയിലര്‍, റിയര്‍ ഫോഗ്ലാമ്ബ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള ബംമ്ബര്‍ എന്നിവയാകുമ്ബോള്‍ വശങ്ങളില്‍ പ്ലാസ്റ്റിക് വീല്‍ ആര്‍ച്ച്, പുതിയ അലോയി വീല്‍, പുതിയ ഡോര്‍ സ്റ്റെപ്പ് എന്നിവയിലാണ് മാറ്റം വരുത്തിയിട്ടുള്ളത്.ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള പുതിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ബൂട്ട് ഓപ്പണര്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്ങ് എന്നിങ്ങനെയുള്ള പുതുമ കൊണ്ട് വരുമ്ബോള്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിങ്ങ് വീല്‍ എന്നിവ മുന്‍ മോഡലിലേത് തുടരും.
2.8 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് പുതിയ ഫോര്‍ച്യൂണറിന് കരുത്തേകുന്നത്. ഇത് 204 ബി.എച്ച്.പി പവറും 500 എന്‍.എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ഫോര്‍ച്യൂണറിലുണ്ട്. ടൂ വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് മോഡുകളും ഫോര്‍ച്യൂണറില്‍ നല്‍കും. 50,000 രൂപ വരെ അഡ്വാന്‍സ് തുക നല്‍കി ഈ വാഹനത്തിന്റെ അനൗദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.