ഫാസ്റ്റ് ടാഗ് സേവനം ലഭ്യമാക്കുന്നതിനായി ഗൂഗിളുമായി സഹകരിച്ച് ICICI ബാങ്ക്!  

ദില്ലി:ഫാസ്റ്റ് ടാഗ് സേവനം ലഭ്യമാക്കുന്നതിനായി ഗൂഗിളുമായി സഹകരിക്കാന്‍ തീരുമാനിച്ചതായി ഐ സി ഐ സി ഐ ബാങ്കിന്‍റെ പ്രഖ്യാപനം. ഇതോടെ ഫാസ്റ്റ് ടാഗ് നല്‍കുന്നതിനായി ഗൂഗിള്‍ പേയുമായി കൈകോര്‍ക്കുന്ന ആദ്യത്തെ ബാങ്കായി ഐ സി ഐ സി ഐ മാറി.

പുതിയ സേവനം നിലവില്‍ വന്നതോടെ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പേ വഴിവഴി ഐസിഐസിഐ ബാങ്ക് ഫാസ്റ്റ് ടാഗ് ഓര്‍ഡര്‍ ചെയ്യാനും ട്രാക്കുചെയ്യാനും റീചാര്‍ജ് ചെയ്യാനും കഴിയും.ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ കാര്യക്ഷമത ട്രാന്‍സിറ്റിലേക്ക് കൊണ്ടുവരുന്നതിലും അന്തര്‍സംസ്ഥാന യാത്രകളെ സംഘര്‍ഷരഹിതമാക്കുന്നതിലും ഒരു പ്രധാന നാഴികക്കല്ലാണ് നെറ്റ് ഫാസ്റ്റ് ടാഗ്.

ഗൂഗിള്‍ പേ വഴി ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് നെറ്റ് ഫാസ്റ്റാഗ് വാങ്ങുന്നതിനുള്ള സൗകര്യം വ്യാപിപ്പിക്കുന്നതിന് ഐ സി ഐ സി ഐ ബാങ്കുമായി കൈകോര്‍ക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.”- ഗൂഗിള്‍ പേയുടെ ബിസിനസ് ഹെഡ് സാജിത് ശിവാനന്ദന്‍ പറഞ്ഞു.ഉപയോക്താക്കളുടെ ജീവിതത്തെ വളരെ സ്പഷ്ടമായ രീതിയില്‍ സുഗമവും സൗകര്യപ്രദവും ആക്കി മാറ്റുന്നതിനായി ഒരു മുഴുവന്‍ ആവാസവ്യവസ്ഥയും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നതിന്റെ മികച്ച ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് -19 പാന്‍ഡെമിക് സമയത്ത് അപേക്ഷകരുടെ ആവശ്യങ്ങള്‍ ഡിജിറ്റലായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യംമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team