ഫുഡ് ഓണ്‍ ട്രാക്ക്’ വെബ്‌സൈറ്റ് വഴി എങ്ങനെ ഭക്ഷണം ബുക്ക് ചെയ്യാം?
ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് www.ecatering.irctc.co.in എന്ന ഹോംപേജില്‍ അവരുടെ പിഎന്‍ആര്‍ നല്‍കാം
ഡ്രോപ്പ് ഡൌണ്‍ മെനുവില്‍ സ്റ്റേഷനുകളുടെ പട്ടിക ദൃശ്യമാകും. ട്രെയിന്റെ പേരും പിഎന്‍ആര്‍ നമ്ബറും നല്‍കുക.
ഭക്ഷണം എത്തിക്കേണ്ട റെയില്‍വേ സ്റ്റേഷന്‍ തിരഞ്ഞെടുത്ത ശേഷം, ഭക്ഷ്യവസ്തുക്കളുടെ വിലയ്‌ക്കൊപ്പം മെനു കാണാന്‍ സാധിക്കും.
ഇപ്പോള്‍, യാത്രക്കാര്‍ക്ക് വെണ്ടറെ തിരഞ്ഞെടുത്ത് ബുക്ക് ചെയ്യേണ്ട ഭക്ഷ്യവസ്തുക്കള്‍ തിരഞ്ഞെടുക്കാം.
ഓണ്‍ലൈന്‍ ഓര്‍ഡര്‍ നല്‍കുമ്ബോള്‍, യാത്രക്കാരന്‍ പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കേണ്ടതുണ്ട്, അതായത് ഓണ്‍ലൈന്‍ പേയ്‌മെന്റ് അല്ലെങ്കില്‍ ക്യാഷ് ഓണ്‍ ഡെലിവറി.