ഫേസ്ബുക് മെസ്സഞ്ചറിന് പുതിയ ഐക്കൺ!  

ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ആപ്പിന് പുതിയ ലുക്ക് നല്‍കിയിരിക്കുന്നു. ഇതിലൂടെ മെസഞ്ചറിന്റെ പ്രവര്‍ത്തനരീതിയില്‍ തന്നെ മാറ്റം വന്നേക്കും. സെല്‍ഫി സ്റ്റിക്കര്‍, ചാറ്റ് തീം, കസ്റ്റം റിയാക്ഷന്‍സ് പോലെ പുതിയ ഫീച്ചറുകളും അവതരിപ്പിക്കും.

മെസഞ്ചറിനെ ഇന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിക്കുന്ന ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അടുത്തിടെ ആരംഭിച്ചിരൂന്നു. ഇതുവഴി ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാമിലുള്ളവരോടും തിരിച്ചും ചാറ്റ് ചെയ്യാന്‍ സാധിക്കും. ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെ നീലനിറത്തിലായിരുന്ന ലോഗോ മാറ്റിയിട്ടുണ്ട്. പുതിയ ലോഗോ ഇന്‍സ്റ്റാഗ്രാം ലോഗോയുമായി ഇണങ്ങും വിധത്തില്‍ സമ്മിശ്ര നിറങ്ങളിലുള്ളതാണ്.

റിപ്പോര്‍ട്ട് അനുസരിച്ച്‌ സെല്‍ഫി സ്റ്റിക്കര്‍ ഫീച്ചറും മെസഞ്ചറില്‍ ഉടന്‍ എത്തും.
ഇതിലൂടെ സ്വന്തം ചിത്രങ്ങള്‍ ഉപയോഗിച്ച്‌ സ്റ്റിക്കറുകള്‍ നിര്‍മിക്കാന്‍ സാധിക്കും. മാത്രമല്ല, സന്ദേശങ്ങള്‍ കണ്ടയുടന്‍ നീക്കം ചെയ്യാന്‍ ഒരു വാനിഷ് മോഡും മെസഞ്ചറില്‍ അവതരിപ്പിച്ചു. മെസഞ്ചറിനേയും വാട്‌സാപ്പിനെയും ബന്ധിപ്പിക്കാന്‍ ഫെയ്‌സ്ബുക്ക് നടപടി തുടങ്ങിയെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team