ഫോട്ടോഗ്രാഫിയിലെ തുടക്കകാർക്ക് സ്വന്തമാക്കാവുന്ന മികച്ച ക്യാമറകൾ
ഫോട്ടോഗ്രാഫി താല്പര്യമുള്ള ആളുകൾ മിക്കവരും ആദ്യം ആരംഭിക്കുന്നത് മൊബൈൽ ക്യാമറകളിൽ പകർത്തുന്ന ചിത്രങ്ങളിലൂടെയാണ്. പിന്നീട് ക്യാമറ വാങ്ങണമെന്ന താല്പര്യം കാണിക്കുന്ന ഇതിൽ പലരും ഏത് ക്യാമറയാണ് വാങ്ങുക എന്ന കാര്യത്തിൽ സംശയമുള്ളവരാണ്. തുടക്കക്കാർക്ക് അധികം പണം മുടക്കാതെ സ്വന്തമാക്കാവുന്ന നിരവധി ക്യാമറകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. പ്രൊഫഷണൽ ക്യാമറകൾ ഉപയോഗിക്കുന്നതി മുമ്പ് മാനുവൽ മോഡും മറ്റും കൃത്യമായി പഠിക്കാൻ ഇത്തരം ക്യാമറകൾ സഹായിക്കും.
ധാരാളം ഓപ്ഷനുകളുള്ള പ്രൊഫഷണൽ ക്യാമറകൾക്ക് ലക്ഷങ്ങൾ വില വരും. ഇത്തരം ക്യാമറകൾ സ്വന്തമാക്കുന്നതിന് പകരം തുടക്കകാരായ ആളുകൾക്ക് കുറഞ്ഞ വിലയുള്ള ക്യാമറകൾ വാങ്ങാവുന്നതാണ്. പ്രൊഫഷണൽ ക്യാമറയിൽ ചിത്രമെടുക്കുന്നതിന് സമാനമായ സെറ്റിങ്സ് ഉള്ള ഈ ക്യാമറകൾ ഫോട്ടോഗ്രാഫി സ്കിൽസ് വളർത്താനും മികച്ച ക്വാളിറ്റിയുള്ള ചിത്രങ്ങൾ പകർത്താനും സഹായിക്കുന്നു. ഇന്ന് നമ്മൾ പരിചയപ്പെടുന്നത് മികച്ച ചില ക്യാമറകളാണ്.
കാനൺ EOS 250D
ഇതൊരു ഡിഎസ്എൽആർ ക്യാമറയാണ്. APS-C സെൻസറുള്ള ഈ ക്യാമറയിൽ 24.1 എംപി സെൻസറാണ് ഉള്ളക്. 3.0-ഇഞ്ച് സ്‌ക്രീൻ, പെന്റമിറർ വ്യൂഫൈൻഡർ, കാനൺ ഇഎഫ് ലെൻസ് മൌണ്ട്, 4കെ സപ്പോർട്ട് എന്നിവയോടെയാണ് ഈ ക്യാമറ വിപണിയിലെത്തിച്ചിരിക്കുന്നത്. തുടക്കകാർത്ത് തിരഞ്ഞെടുക്കാവുന്ന മികച്ച ക്യാമറ തന്നെയാണ് ഇത്. 4കെ മൂവി ക്യാപ്‌ചർ ഫീച്ചർ ചെയ്യുന്ന ആദ്യത്തെ എൻട്രി ലെവൽ ഡിഎസ്‌എൽആർ കൂടിയാണ് ഇഒഎസ് 250ഡി. ഡ്യുവൽ പിക്‌സൽ സിഎംഒഎസ് ഓട്ടോഫോക്കസ് സിസ്റ്റംമുള്ള ഈ ക്യാമറ ബോഡിക്കൊപ്പം 18-55 എംഎം കിറ്റ് ലെൻസും ലഭിക്കും.
നിക്കോൺ ഡി3500
നിക്കോൺ ഡി35000 ഡിഎസ്എൽആർ ക്യാമറ 24.2 എംപി എപിസി-സി സെൻസറുമായിട്ടാണ് വരുന്നത്. 3.0 ഇഞ്ച് സ്ക്രീൻ, നിക്കോൺ എഫ് ലെൻസ് മൌണ്ട് എന്നീ ഫീച്ചറുകളുള്ള ഈ ക്യാമറയിൽ ഫുൾ ഓട്ടോമാറ്റിക്ക് മോഡും ഉണ്ട്. മികച്ച ഐഎസ്ഒ (സെൻസിറ്റിവിറ്റി), വേഗതയേറിയ 5 എഫ്പിഎസ് ബർസ്റ്റ് റേറ്റ്, ഉയർന്ന റെസല്യൂഷൻ എൽസിഡി സ്ക്രീൻ എന്നിവ ഈ ക്യാമറയെ മികച്ചതാക്കുന്നു. തുടക്കകാർക്ക് പ്രഫഷണൽ ഡിഎസ്എൽആർ ഉപയോഗിക്കുന്ന അതേ രീതിയിൽ പ്രവർത്തിപ്പിക്കാവുന്ന ക്യാമറ കൂടിയാണ് ഇത്.