ഫോണ്‍ നഷ്ടപ്പെട്ടാൽ ഫോൺ പേ, ഗൂഗിൾ പേ,പേ ടി എം പോലുള്ള മണി ട്രാൻസ്ഫററിംഗ് അപ്ലിക്കേഷനുകള്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം??
എപ്പോഴെങ്കിലും ഫോണ്‍ നഷ്ടപ്പെട്ടാൽ ഫോൺ പേ, ഗൂഗിൾ പേ,പേ ടി എം പോലുള്ള മണി ട്രാൻസ്ഫററിംഗ് അപ്ലിക്കേഷനുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? നമ്മുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് ഈ സേവനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ എല്ലായിപ്പോഴും സുരക്ഷിതമായി സൂക്ഷിക്കേണ്ടതും മുന്‍കരുതലുകള്‍ പാലിക്കേണ്ടതും നമ്മുടെ ചുമതലയാണ്. പെട്ടെന്ന് ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഇത്തരം ബാങ്കിംഗ് അപ്ലിക്കേഷനുകളും യുപിഐ സേവനങ്ങളും എങ്ങനെ ബ്ലോക്ക് ചെയ്യാം എന്ന് നമുക്കൊന്ന് നോക്കാം.
മറ്റൊരാള്‍ നിങ്ങളുടെ ഫോണ്‍ ദുരുപയോഗം ചെയ്യും എന്ന് വ്യക്തമായാല്‍ ഇത്തരം സാമ്പത്തീക ഇടപാടുകള്‍ നടത്തുവാന്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഉടനടി ബ്ലോക്ക് ചെയ്യാം. നിങ്ങളുടെ ബാങ്കിംഗ് അപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യുന്നതിനായി നിങ്ങളുടെ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ സെന്ററുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ നിങ്ങള്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന ബാങ്കിന്റെ ശാഖയില്‍ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടും ബ്ലോക്കിംഗ് ചെയ്യാം.
പേടിഎം അക്കൗണ്ട് നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതിനായി വിളിക്കേണ്ടത് 01204456456 എന്ന നമ്പറിലേക്കാണ്. നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കേണ്ടതായി വരും.
ഫോണ്‍ പേ ബ്ലോക്ക് ചെയ്യുന്നതിനായി 08068727374, 02268727374 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. പ്രതിനിധിയുമായി സംസാരിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാവുന്നതാണ്. നിങ്ങളുടെ മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, അവസാനം നടത്തിയ പെയ്‌മെന്റ് വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ എക്‌സിക്യൂട്ടീവിന് കൈമാറേണ്ടതായി വരും.
ഇനി നിങ്ങളുടെ ഫോണില്‍ ഗൂഗിള്‍ പേ അപ്ലിക്കേഷനുണ്ടെങ്കില്‍ അത് ബ്ലോക്ക് ചെയ്യുന്നതിനായി 8004190157 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലേക്ക് ബന്ധപ്പെടാം. ഇനി മറ്റേതെങ്കിലും ഒരു ഡിവൈസില്‍ ലോഗ് ചെയ്ത് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഓഫ് ചെയ്യാനും സാധിക്കും. അങ്ങനെ ചെയ്താല്‍ പിന്നെ നിങ്ങളുടെ ഫോണില്‍ നിന്നും നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ മറ്റാര്‍ക്കും സാധിക്കില്ല.പേടിഎം അക്കൗണ്ട് നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതിനായി വിളിക്കേണ്ടത് 01204456456 എന്ന നമ്പറിലേക്കാണ്. നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കേണ്ടതായി വരും.ഫോണ്‍ പേ ബ്ലോക്ക് ചെയ്യുന്നതിനായി 08068727374, 02268727374 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. പ്രതിനിധിയുമായി സംസാരിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാവുന്നതാണ്. നിങ്ങളുടെ മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, അവസാനം നടത്തിയ പെയ്‌മെന്റ് വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ എക്‌സിക്യൂട്ടീവിന് കൈമാറേണ്ടതായി വരും.ഇനി നിങ്ങളുടെ ഫോണില്‍ ഗൂഗിള്‍ പേ അപ്ലിക്കേഷനുണ്ടെങ്കില്‍ അത് ബ്ലോക്ക് ചെയ്യുന്നതിനായി 8004190157 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലേക്ക് ബന്ധപ്പെടാം. ഇനി മറ്റേതെങ്കിലും ഒരു ഡിവൈസില്‍ ലോഗ് ചെയ്ത് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഓഫ് ചെയ്യാനും സാധിക്കും. അങ്ങനെ ചെയ്താല്‍ പിന്നെ നിങ്ങളുടെ ഫോണില്‍ നിന്നും നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ മറ്റാര്‍ക്കും സാധിക്കില്ല.