ഫോർഡ് :മിഡ്‍നൈറ്റ് സര്‍പ്രൈസ് ക്യാമ്ബെയ്‍ൻ അവതരിപ്പിച്ചു!  

ന്യൂഡല്‍ഹി: എല്ലാ വര്‍ഷവും പോലെ തന്നെ, ഫോര്‍ഡ് അവരുടെ മെഗാ സെയില്‍സ് ക്യാമ്ബെയ്‍നായ ‘മിഡ്‍നൈറ്റ് സര്‍പ്രൈസ്’ വീണ്ടും അവതരിപ്പിച്ചത്. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് 2020 ഡിസംബര്‍ 4 മുതല്‍ ഡിസംബര്‍ 6 വരെയാണ് സെയില്‍സ് ക്യാമ്ബെയ്ന്‍ നടക്കുന്നത്. ഫോര്‍ഡ് ഫിഗോ, ഫോര്‍ഡ് ആസ്പയര്‍, ഫോര്‍ഡ് ഫ്രീസ്റ്റൈല്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, ഫോര്‍ഡ് എന്‍ഡവര്‍ ഉള്‍പ്പെടെയുള്ള ഫോര്‍ഡിന്‍റെ എല്ലാ പ്രോഡക്റ്റ് പോര്‍ട്ട്ഫോളിയയ്ക്കും മികച്ച ഡീലുകളും 5 ലക്ഷം രൂപയുടെ മൂല്യമുള്ള സമ്മാനങ്ങളും നല്‍കുന്ന മിഡ്‌നൈറ്റ് സര്‍പ്രൈസ് ബാധകമാണ്.
മൂന്നു ദിവസത്തെ ക്യാമ്ബെയ്‍ന്‍ സമയത്തിനിടെ ഫോര്‍ഡ് കാറുകള്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഉറപ്പായ സമ്മാനങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ സ്ക്രാച്ച്‌ കാര്‍ഡ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team