ഫ്രാങ്ക്‌ളിൻ ഫണ്ടുകളിലേക് 8,302 കോടി രൂപയെത്തി!
ന്യൂഡല്‍ഹി: പ്രവര്‍ത്തനം മരവിപ്പിച്ച ആറ് ഡെബ്‌റ്റ് ഫണ്ടുകളില്‍ 8,302 കോടി രൂപയുടെ നിക്ഷേപം തിരിച്ചെത്തിയതായി ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ വ്യക്‌തമാക്കി.
ഫണ്ടുകളുടെ കാലാവധിയെത്തിയും തവണകള്‍ എത്തിയതും കടപ്പത്രം നേരത്തെ പണമാക്കാന്‍ കഴിഞ്ഞതിലൂടെയുമാണ് ഫണ്ട് സ്വരൂപിക്കാനായത്. ഇതോടെ ഫ്രാങ്ക്‌ളിന്‍ ഇന്ത്യ അള്‍ട്ര ഷോര്‍ട്ട് ടേം ബോണ്ട് ഫണ്ടില്‍ 40 ശതമാനം പണംമിച്ചമായി. ഡൈനാമിക് ആക്യുറല്‍ ഫണ്ടിലും ലോ ഡ്യൂറേഷന്‍ ഫണ്ടിലും 19 ശതമാനം വീതവും ക്രെഡിറ്റ് റിസ്‌ക് ഫണ്ടില്‍ നാലുശതമാനവും പണം ലഭ്യമാണ്. ഇതു ഉടന്‍ നിക്ഷേപകര്‍ക്കു കൈമാറിയേക്കും.
പണം തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്.ഉത്തരവ് വന്നശേഷം നിക്ഷേപകര്‍ക്ക് പണം വീതിച്ചുനല്‍കും. ബോണ്ട് വിപണിയിലെ സാമ്ബത്തിക ഞെരുക്കം മൂലം ഈ വര്‍ഷം ഏപ്രില്‍ 23നാണ് ആറ് ഡെബ്‌റ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം ഫ്രാങ്ക്‌ളിന്‍ അവസാനിപ്പിച്ചത്.