ഫ്രാന്‍സ് ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സിയായ എഎന്‍എസ്‌ഐ,പെഗാസസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു!
ഫ്രാന്‍സ് ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സിയായ എഎന്‍എസ്‌ഐ രാജ്യത്തെ ഓണ്‍ലൈന്‍ അന്വേഷണ ജേണല്‍ മീഡിയപാര്‍ട്ടിലെ രണ്ട് പത്രപ്രവര്‍ത്തകരുടെ ഫോണുകളില്‍ പെഗാസസ് സ്പൈവെയര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ലോകത്ത് ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ ഏജന്‍സി പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സ്ഥിരീകരിക്കുന്നത്.പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ പറ്റി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്യൂരിറ്റി ലാബിന്റെ അതേ നിഗമനങ്ങളിലാണ് എ.എന്‍.എസ്.എസ്.ഐ പഠനവും എത്തിചേര്‍ന്നതെന്ന് മീഡിയഡിയ റിപ്പോര്‍ട്ട് ചെയ്‌തു.ഇന്ത്യയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജിമാര്‍, മന്ത്രിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി വാര്‍ത്ത വന്നിരുന്ന.പ്രതിപക്ഷം അന്വേഷണം വേണമെന്ന് വലിയതോതില്‍ ആവശ്യപ്പെട്ടിട്ടും ഇത് പരിഗണനയിലെടുക്കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല.