ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്സ് സെയ്ൽ; എല്ലാ മോട്ടോറോള സ്മാർട്ട്ഫോണുകൾക്കും വിലക്കുറവ്
ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്സ് സെയ്‌ലിന്റെ ഭാഗമായി എല്ലാ മോട്ടോറോള ഫോണുകളും ഇപ്പോൾ വിലക്കിഴിവോടെ സ്വന്തമാക്കാം. ഈ മാസം 28 വരെ നീണ്ടു നിൽക്കുന്ന ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്സ് സെയ്‌ലിൽ മോട്ടോറോള പുതുതായി അവതരിപ്പിച്ച മോട്ടോ ജി 5ജി മുതൽ മോട്ടോ ജി9 പവർ, മോട്ടറോള റേസർ 5ജി, മോട്ടോ ജി 9, മോട്ടറോള വൺ ഫ്യൂഷൻ+, മോട്ടറോള എഡ്ജ്+, മോട്ടറോള റേസർ തുടങ്ങിയ ബ്രാൻഡിന്റെ എല്ലാ പ്രധാന സ്മാർട്ട്ഫോണുകൾക്കും ബാങ്ക്, എക്സ്ചേഞ്ച്, ക്യാഷ് ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വിപണിയെത്തിയ മോട്ടോ ജി 5ജിയ്ക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കോടെ 1,000 വരെ ഡിസ്‌കൗണ്ട് ആണ് ഒരുക്കിയിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ക്രെഡിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ വഴിയാണ് ഈ വിലക്കിഴിവ് നേടാൻ സാധിക്കുക. മോട്ടോ ജി9 പവർ ഫോൺ വാങ്ങുന്നവർക്ക് അതെ സമയം ഐസിഐസിഐ ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകളിലൂടെ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക് നേടാം. 20,999 രൂപ വിലയുള്ള മോട്ടോ ജി 5ജി 19,999 രൂപയ്ക്കും 11,999 രൂപ വിലയുള്ള മോട്ടോ ജി9 പവർ 10,999 രൂപയ്ക്കും ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്സ് സെയ്‌ലിൽ വാങ്ങാം.