ബജറ്റിലെ ധനക്കമ്മി ലക്ഷ്യങ്ങളെക്കുറിച്ച് ആശങ്കളില്ല: ധനമന്ത്രി നര്‍മലാ സീതാരാമന്‍.
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ചെലവഴിക്കല്‍ വര്‍ധിപ്പിക്കുമെന്നു വ്യക്‌തമാക്കി ധനമന്ത്രി നര്‍മലാ സീതാരാമന്‍. ബജറ്റിലെ ധനക്കമ്മി ലക്ഷ്യങ്ങളെക്കുറിച്ച് ആശങ്കളില്ല , വിപണികളെ ഉത്തേജിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ചെലവഴിക്കല്‍ വര്‍ധിപ്പിക്കുമെന്നു അവര്‍ വ്യക്‌തമാക്കി. ഉത്തേജക നടപടികള്‍ ഉടനെ വെട്ടിച്ചുരുക്കില്ല. വിപണികളെ ശക്‌തിപ്പെടുത്തുന്നതിനു സര്‍ക്കാരും ആര്‍.ബി.ഐയും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. എല്ലാ 15 ദിവസത്തിലും സര്‍ക്കാര്‍ ചെലവുകള്‍ സസൂഷ്‌മം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന മന്ത്രിയാണ് നിര്‍മലാ സീതാരാമന്‍.കോവിഡിനു ശേഷം കമ്പനികളെ സഹായിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി 30 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.കോവിഡിനു ശേഷം ഇതുവരെ 12 ട്രില്യണ്‍ ഡോളറിന്റെ ഉത്തേജക നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ചെലവിഴിക്കല്‍ വര്‍ധിപ്പിക്കുന്നതും വരുമാനത്തിലുണ്ടായ കുറവുമൂലം ഇക്കൊല്ലം ധനക്കമ്മി ജി.ഡി.പിയുടെ എട്ടു ശതമാനത്തിലെത്തുമെന്നു സാമ്ബത്തിക വിദഗ്‌ധര്‍ വിലയിരുത്തി. അതേസമയം ഇക്കൊല്ലതെ ധനക്കമ്മി ലക്ഷ്യം 3.5 ശതമാനമായിരുന്നു.