ബജറ്റിലെ നിയമ മാറ്റത്തിന് ശേഷം നിങ്ങൾ വിപിഎഫിൽ നിക്ഷേപിക്കുമോ?  

കേന്ദ്ര ബജറ്റ് 2021-22ല്‍ ഒരു വര്‍ഷത്തില്‍ 2.5 ലക്ഷത്തിന് മുകളിലുള്ള ഇപിഎഫ് സംഭാവനയിലൂടെ നേടുന്ന പലിശയ്ക്ക് നികുതി നിര്‍ദ്ദേശിച്ചു. ഈ നിയമം ഉയര്‍ന്ന വരുമാനക്കാരെ വിപിഎഫ് നിക്ഷേപത്തില്‍ നിന്ന് അകറ്റും. എന്നാല്‍ ഒരു വര്‍ഷത്തില്‍ 1.5 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ഇപ്പോഴും നിങ്ങള്‍ക്ക് ഒരു മികച്ച സ്ഥിര നിക്ഷേപ ഓപ്ഷനാണ്.

30% ബ്രാക്കറ്റില്‍ ആദായനികുതി ക്രമീകരിച്ചതിനുശേഷവും വിപിഎഫ് ഇപ്പോഴും 5.85% റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്നു, ഇത് നിലവില്‍ മറ്റ് സ്ഥിര നിക്ഷേപ ഓപ്ഷനുകള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതലാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) മാത്രമാണ് വിപിഎഫിനേക്കാള്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നത്.എന്നാല്‍ ഒരാള്‍ക്ക് 1.50 ലക്ഷത്തില്‍ കൂടുതല്‍ പിപിഎഫില്‍ നിക്ഷേപിക്കാന്‍ കഴിയില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍, ഒരു വര്‍ഷത്തില്‍ 1.5 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വിപിഎഫ് ഇപ്പോഴും മികച്ച ഓപ്ഷനാണ്. ഇപിഎഫിന്റെ പലിശ നിരക്ക് 8.5 ശതമാനമായി മാറ്റമില്ലാതെ തുടരുമെന്നാണ് അനുമാനം.

വി‌പി‌എഫ് ഒരിക്കലും നല്‍കാത്ത ചില സവിശേഷ ആനുകൂല്യങ്ങള്‍ പി‌പി‌എഫ് ഇപ്പോഴും വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രാരംഭ മെച്യൂരിറ്റി കാലയളവായ 15 വര്‍ഷത്തിന് ശേഷം അഞ്ച് വര്‍ഷത്തേക്ക് ഒരു പിപിഎഫ് അക്കൗണ്ട് നീട്ടാന്‍ കഴിയും. പി‌പി‌എഫില്‍‌ നിന്നും ഭാഗികമായി പിന്‍‌വലിക്കാനും കഴിയും. വി‌പി‌എഫിന്റെ കാര്യത്തില്‍, വിരമിച്ചതിന് ശേഷം മൂന്ന് വര്‍ഷത്തിനകം തുക പിന്‍വലിച്ചില്ലെങ്കില്‍ അക്കൗണ്ടില്‍ പലിശ ലഭിക്കില്ല.

വിപിഎഫ് നിക്ഷേപ തന്ത്രം മാറ്റുക

വിപിഎഫില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നവര്‍ ബജറ്റില്‍ പ്രഖ്യാപിച്ച നിയമ മാറ്റത്തിന് ശേഷം തന്ത്രം മാറ്റേണ്ടതുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇപിഎഫ് പലിശയ്ക്ക് നികുതി ആകര്‍ഷിക്കാതെ വിപിഎഫില്‍ എത്രത്തോളം നിക്ഷേപിക്കാമെന്ന് അറിയാന്‍ ഇപിഎഫിലേക്കുള്ള നിങ്ങളുടെ നിര്‍ബന്ധിത സംഭാവന 2.5 ലക്ഷത്തില്‍ നിന്ന് കുറയ്ക്കേണ്ടതുണ്ട്. ഇപിഎഫിലെയും വിപിഎഫിലെയും നിങ്ങളുടെ മൊത്തം നിക്ഷേപം 2.5 ലക്ഷം രൂപയിലെത്തിക്കഴിഞ്ഞാല്‍, പിപിഎഫ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അവിടെ ഇപിഎഫിന്റെ നികുതിക്കു ശേഷമുള്ള വരുമാനത്തേക്കാള്‍ ഉയര്‍ന്ന പലിശ ലഭിക്കും. 1.5 ലക്ഷം രൂപ പിപിഎഫ് പരിധി തീര്‍ന്നതിന് ശേഷവും കൂടുതല്‍ നിക്ഷേപം നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് വിപിഎഫില്‍ നിക്ഷേപിക്കാം.

ഇവിടെ എടുത്തുപറയേണ്ട കാര്യം, ഇപിഎഫിന്റെ സുരക്ഷിതത്വം വളരെ കൂടുതലാണ്. അതിനാല്‍ ഉയര്‍ന്ന ശമ്ബളം ലഭിക്കുന്നവര്‍ക്ക് പിപിഎഫിന് ശേഷമുള്ള ഏറ്റവും മികച്ച സ്ഥിര നിക്ഷേപ ഓപ്ഷനാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team