ബഹ്റൈന്‍ ഫിനാന്‍സിങ് കമ്പനി (ബി.എഫ്.സി) പുതിയ മൊബൈല്‍ ആപും വെബ്സൈറ്റും പുറത്തിറക്കി!
മനാമ: പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ ബഹ്റൈന്‍ ഫിനാന്‍സിങ് കമ്ബനി (ബി.എഫ്.സി) പുതിയ മൊബൈല്‍ ആപും വെബ്സൈറ്റും പുറത്തിറക്കി. ശാഖയില്‍ നേരിട്ടെത്താതെ ബി.എഫ്.സി സ്മാര്‍ട്ട് മണി ആപ് വഴിയോ വെബ്സൈറ്റിലൂടെയോ കെ.വൈ.സി നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. പുതിയ ബെനിഫിഷറികളെ ഒ.ടി.പി ഒാതന്‍റിക്കേഷനിലൂടെ ചേര്‍ക്കാനും സാധിക്കും. ബയോമെട്രിക്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ ലോഗ് ഇന്‍, ഓട്ടോമേറ്റഡ് റേറ്റ് അലര്‍ട്ട്, മികച്ച സുരക്ഷ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ മാറ്റങ്ങളുടെ തുടക്കമാണ് ഇതെന്ന് ജനറല്‍ മാനേജര്‍ ദീപക് നായര്‍ പറഞ്ഞു.ബഹ്റൈനില്‍ എല്ലാവര്‍ക്കും ചിരപരിചിതമാണ് ബി.എഫ്.സിയുടെ സ്മാര്‍ട്ട് മണി. കൂടുതല്‍ സവിശേഷതകള്‍ ഉള്‍പ്പെടുത്തി മൊബൈല്‍ മണി ട്രാന്‍സ്ഫര്‍ എളുപ്പമാക്കാന്‍ സാധിച്ചതില്‍ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 150ല്‍ അധികം രാജ്യങ്ങളിലേക്ക് ബി.എഫ്.സി സ്മാര്‍ട്ട് മണി വഴി പണമയക്കാന്‍ സാധിക്കും.