ബാങ്കുകളുടെ സ്ഥിര നിക്ഷേപ പലിശ കുത്തനെ ഇടിയുമ്പോൾ ഇയർന്ന പലിശ വാഗ്ദാനം ചെയ്ത് കെടിഡിഎഫ്സി
ബാങ്കുകളുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് കുത്തനെ ഇടിയുമ്പോൾ മികച്ച നേട്ടത്തിൽ സുരക്ഷിതമായി നിക്ഷേപം നടത്താനാകുന്ന ബദൽ മാര്‍ഗങ്ങൾ അറിഞ്ഞിരിയ്ക്കാം. താരതമ്യേന ഉയര്‍ന്ന പലിശയാണ് കെടിഡിഎഫ്സി വാഗ്ദാനം ചെയ്യുന്നത്
കെടിഡിഎഫ്‍സി നിക്ഷേപം
കൊച്ചി: ബാങ്ക് നിക്ഷേപത്തേക്കാൾ ലാഭകരമായ നിക്ഷേപ പദ്ധതിയിൽ പണം മുടക്കണോ? കേരള ട്രാൻസ്പോർട്ട് ആൻഡ് ഡവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ നിക്ഷേപങ്ങൾക്ക് (കെടിഡിഎഫ്സി) 10.17 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപ കാലാവധി കഴിയുമ്പോൾ ആണ് ഇത്രയും തുക നിക്ഷേപകര്‍ക്ക് ലഭിയ്ക്കുക.
ഒരു വര്‍ഷം മുതൽ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 8 ശതമാനം പലിശയാണ് ലഭിയ്ക്കുക. മുതിര്‍ന്ന പൗരൻമാര്‍ക്ക് .25 ശതമാനം പലിശ അധികം ലഭിയ്ക്കും . ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളേക്കാൾ നിക്ഷേപം സുരക്ഷിതമാണ് എന്നതു തന്നെയാണ് പ്രധാന ആകര്‍ഷണം.