ബിഗ് ബാസ്ക്കറ്റിനെ ഇന്ത്യന്‍ കമ്ബനിയായ ടാറ്റ ഗ്രൂപ്പ് ഉടന്‍ ഏറ്റെടുത്തേക്കും!
ന്യൂഡല്‍ഹി: ചൈനീസ് ഇ- കൊമേഴ്സ് ബഹുരാഷ്ട്ര കമ്ബനിയായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള ബിഗ് ബാസ്ക്കറ്റിനെ ഇന്ത്യന്‍ കമ്ബനിയായ ടാറ്റ ഗ്രൂപ്പ് ഉടന്‍ ഏറ്റെടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണു അടുത്തവൃത്തങ്ങള്‍ നല്കുന്ന സൂചന. ഏകദേശം 9,600 കോടിയുടേതാണ് കരാര്‍. ഏറ്റെടുക്കല്‍ യാഥാര്‍ഥ്യമായാല്‍ ബിഗ്ബാസ്ക്കറ്റിന്റെ 80 ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പിന് ലഭിക്കും.
അഞ്ചുമാസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കരാര്‍ സംബന്ധിച്ച് ധാരണയെന്നാണു റിപ്പോര്‍ട്ട്. ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ആലിബാബയുള്‍പ്പടെ വന്‍നിരതന്നെ ബിഗ്ബാസ്കറ്റില്‍ നിക്ഷേപകരായുണ്ട്.ആലിബാബയ്ക്കു ബിഗ് ബാസ്ക്കറ്റില് 29 ശതമാനം പങ്കാളിത്തമുണ്ട്. ഈ ഓഹരികളും ടാറ്റ ഗ്രൂപ്പ് വാങ്ങിയേക്കും. അബരാജ് ഗ്രൂപ്പ്(16 ശതമാനം), ആക്സന്റ് കാപിറ്റല്‍(9 ശതമാനം), മിറ അസെറ്റ് നെവര്‍ ഏഷ്യ(5 ശതമാനം) എന്നിങ്ങനെയാണ് മറ്റ് നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം.
പ്രാദേശിക ഓണ്‍ലൈന്‍ പലചരക്ക് വിപണന സ്ഥാപനമായ ബിഗ്ബാസ്കറ്റിന് 1.6 ബില്യണ്‍ ഡോളറാണ്(ഏകദേശം 11,800 കോടി രൂപ) മൂല്യം കണക്കാക്കിയിട്ടുള്ളത്. 14,750 കോടി രൂപയുടെ രാജ്യത്തെ ഒണ്‍ലൈന്‍ ഗ്രോസറി വില്‍പ്പനയില്‍ 50 ശതമാനം വിഹിതവും ബിഗ് ബാസ്കറ്റിനാണ്.