ബിരുദ, ബിരുദാനന്തര എഞ്ചിനീയര്‍ ട്രെയിനികളെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ട് പ്രമുഖ നിര്‍മ്മാണ കമ്ബനിയായ ലാര്‍സന്‍ ആന്റ് ട്യൂബ്രോ!
അടുത്ത വര്‍ഷം 1,100 ബിരുദ, ബിരുദാനന്തര എഞ്ചിനീയര്‍ ട്രെയിനികളെ റിക്രൂട്ട് ചെയ്യാനും വിവിധ ബിസിനസ് മേഖലകളില്‍ നിയമിക്കാനും പദ്ധതിയിട്ട് പ്രമുഖ നിര്‍മ്മാണ കമ്ബനിയായ ലാര്‍സന്‍ ആന്റ് ട്യൂബ്രോ (എല്‍ ആന്‍ഡ് ടി) ഒരുങ്ങുന്നു. കമ്ബനി നിലവിലുള്ള വെര്‍ച്വല്‍ നിയമന പ്രക്രിയയിലൂടെ ഇതിനകം 250 ഓളം ഓഫറുകള്‍ നല്‍കി കഴിഞ്ഞു.
പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി മദ്രാസ്, ഐഐടി ഗുവാഹത്തി, ഐഐടി ഭുവനേശ്വര്‍, ഐഐടി ബോംബെ, ഐഐടി ഡല്‍ഹി, ഐഐടി റൂര്‍ക്കി, ഐഐടി ഖരഗ്‌പൂര്‍, ഐഐടി (ഐഎസ്‌എം) ) ധന്‍ബാദ്, ഐഐടി ഹൈദരാബാദ്, മറ്റ് ഐഐടികള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് നിലവില്‍ അവസരങ്ങള്‍ ലഭിച്ചിരിക്കുന്നത്.എല്‍ ആന്റ് ടി ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് എഞ്ചിനീയര്‍ ട്രെയിനികള്‍ക്ക് തുടര്‍ പഠന അവസരങ്ങളും വളര്‍ച്ചാ പാതയും വാഗ്ദാനം ചെയ്യുക മാത്രമല്ല, ദേശീയ അല്ലെങ്കില്‍ ആഗോള തലത്തിലെ ഉയര്‍ന്ന പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരവും നല്‍കുന്നുണ്ടെന്ന് കമ്ബനിയുടെ ചീഫ് എക്സിക്യൂട്ടീവ്, മാനേജിംഗ് ഡയറക്ടര്‍ എസ്‌എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.2021 ല്‍ എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ ഭീമനായ എല്‍ ആന്‍ഡ് ടി 1,100 എഞ്ചിനീയര്‍മാരെ നിയമിക്കാനാണ് ഒരുങ്ങുന്നത്. ഇതിനകം 250 ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് ഓഫറുകള്‍ നല്‍കി കഴിഞ്ഞു. എല്ലാ വര്‍ഷവും കമ്ബനി 1,100ലധികം എഞ്ചിനീയര്‍മാരെ നിയമിക്കാറുണ്ട്. അതില്‍ 90% പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളായ ഐഐടികള്‍, എന്‍ഐടികള്‍, ഉന്നത സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്ന