ബിസിനസ് ട്രെയിനിങ് സംഘടിപ്പിച്ചു.
മുക്കം: മുക്കത്തെയും പരിസരപ്രദേശത്തെയും വ്യാപാരികൾക്കും വ്യവസായികൾക്കും മുന്നോട്ടുള്ള യാത്രക്ക് ഊർജം പകരാൻ സാമൂഹിക പ്രതിബദ്ധത മുൻനിർത്തി ജെ സി ഐ കാരശ്ശേരി ബിസിനസ് ട്രെയിനിങ് സംഘടിപ്പിച്ചു.
പ്രശസ്ത ബിസിനസ് കോച്ച് കസാക് ബെഞ്ചാലി ആണ് ട്രെയിനിങ്ന് നേതൃത്വം നൽകിയത്. ഏഴ് മണിക്കൂറോളം നീണ്ടുനിന്ന ഇത്തരത്തിലൊരു ട്രെയിനിങ് പ്രോഗ്രാം മലയോരമേഖലയിൽ ആദ്യമായിട്ടായിരുന്നു.
ജെ സി ഐ കാരശ്ശേരി പ്രസിഡന്റ് ഇ കെ ഷഹ്റാജ് അധ്യക്ഷം വഹിച്ച ചടങ്ങിൽ, മുഖ്യാതിഥിയായി ജെ സി ഐ നാഷണൽ ട്രൈനറും ബിസിനസ് കോച്ചുമായ ഡോ: അൽക്, വിശിഷ്ടാതിഥിയായി സോൺ ഡയറക്ടർ ബിസിനസ് ജെ സി രജീഷ്, പ്രൊജക്റ്റ് ഡയറക്ടർ റാഷിദ്, സെക്രട്ടറി സിദ്ധീഖ്, ട്രഷറർ ഒ അബ്ദുറഹ്മാൻ, സ്ഥാപക പ്രസിഡന്റ് നിയാസ് കൈതക്കാടൻ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ സമൂഹത്തിന് ലാഭേച്ചയില്ലാതെ നിസ്തുലമായ സേവനം അർപ്പിക്കുന്ന വ്യക്തിക്ക് നൽകുന്ന 2023 വർഷത്തെ സോഷ്യൽ എന്റർപ്രെനെർ അവാർഡ് ഡോ. എം എ കബീർ മച്ചിഞ്ചേരിക്കും, ബിസിനസിൽ മികവാർന്ന പ്രകടനം കാഴ്ചവെക്കുന്നവർക്ക് നൽകുന്ന കമൽപത്ര അവാർഡ് മുഹമ്മദ് ആസാദ്‌നും നൽകി ആദരിച്ചു.