ബിഎസ്‌എന്‍എല്ലിന്റെ ഫൈബര്‍-ടു-ഹോം സേവനമായ ഭാരത് ഫൈബര്‍ പത്ത് ലക്ഷത്തിലധികം വരിക്കാരെ നേടി!
ബിഎസ്‌എന്‍എല്ലിന്റെ ഫൈബര്‍-ടു-ഹോം (എഫ്‌ടിടിഎച്ച്) സേവനമായ ഭാരത് ഫൈബര്‍ പത്ത് ലക്ഷത്തിലധികം വരിക്കാരെ നേടി. ബിഎസ്‌എന്‍എല്‍ ഭാരത് ഫൈബര്‍ സേവനം അവതരിപ്പിച്ച് കുറച്ച് വര്‍ഷങ്ങള്‍ക്കിടെയാണ് ഈ നേട്ടം. ഈ വിഭാഗത്തില്‍ ആകര്‍ഷകമായ പ്ലാനുകളാണ് ബിഎസ്‌എന്‍എല്‍ നല്‍കുന്നത്. ബിഎസ്‌എന്‍എല്‍ ഇന്നലെ പുറത്തുവിട്ട ട്രായ് യുടെ കണക്കുകള്‍ പ്രകാരം നിരവധി വര്‍ഷങ്ങളായി വയര്‍ ബ്രോഡ്ബാന്‍ഡ് വിഭാഗത്തില്‍ ബിഎസ്‌എന്‍എല്‍ എതിരാളികളില്ലാതെ മുന്‍നിരയില്‍ തന്നെ തുടരുകയാണ്. ബിഎസ്‌എന്‍എല്ലിന് നിലവില്‍ ബ്രോഡ്ബാന്റ് വിപണിയില്‍ 38 ശതമാനത്തിലധികം വിപണി വിഹിതം ഉണ്ട്. ബിഎസ്‌എന്‍എല്ലിന്റെ ബ്രോഡ്‌ബാന്‍ഡ് വേഗത പലപ്പോഴും കുറവാണ്.എന്നാല്‍ അടുത്ത കാലത്തായി ബിഎസ്‌എന്‍എല്‍ തിരഞ്ഞെടുത്ത നഗരങ്ങളില്‍ 300 എംബിപിഎസ് സ്പീഡ് നല്‍കാന്‍ ആരംഭിച്ചിരുന്നു. ഇതോടെ വേഗതയുമായി ബന്ധപ്പെട്ട പല നഗരങ്ങലിലെയും ഉപയോക്താക്കളുടെ അതൃപ്തി ഇല്ലാതാക്കാന്‍ ബിഎസ്‌എന്‍എല്ലിന് സാധിച്ചു.
ജിയോ ഫൈബറിനും എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബറിനും സമാനമായി ബിഎസ്‌എന്‍എല്‍ അവതരിപ്പിച്ച എഫ്‌ടിടിഎച്ച് വയര്‍ഡ് ബ്രോഡ്‌ബാന്‍ഡ് സേവനമാണ് ഭാരത് ഫൈബര്‍. ഈ ബ്രാന്‍ഡിന് കീഴില്‍, ബിഎസ്‌എന്‍എല്‍ സ്വകാര്യ കമ്ബനികളോട് മത്സരിക്കുന്ന മികച്ച പ്ലാനുകള്‍ അവതരിപ്പിച്ചു. ഫൈബര്‍ സേവനത്തിന് കീഴില്‍ 50 എംബിപിഎസ് വേഗതയും 600 ജിബി എഫ്യുപി പരിധിയുമുള്ള 849 രൂപ ബ്രോഡ്‌ബാന്‍ഡ് പ്ലാന്‍ ബിഎസ്‌എന്‍എല്‍ നല്‍കുന്നു. അതേസമയം, 50 എംബിപിഎസില്‍ താഴെയുള്ള വേഗതയും അധികം ഡാറ്റ ലിമിറ്റ് ഇല്ലാത്ത ബേസിക്ക് ബ്രോഡ്‌ബാന്‍ഡ് പ്ലാനുകളും ഈ വിഭാഗത്തിന് കീഴില്‍ ബിഎസ്‌എന്‍എല്‍ നല്‍കുന്നുണ്ട്. ഭാരത് ഫൈബര്‍ സേവനം വരിക്കാര്‍ക്ക് മാന്യമായ സേവനം നല്‍കുന്നുണ്ട്. 2020 സെപ്റ്റംബര്‍ അവസാനം ബിഎസ്‌എന്‍എല്ലിന് 7.80 ദശലക്ഷം ബ്രോഡ്‌ബാന്‍ഡ് ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. 449 രൂപ, 599 രൂപ, 799 രൂപ, 999 രൂപ, 1,499 രൂപ എന്നിങ്ങനെ വിലകുറഞ്ഞ പ്ലാനുകള്‍ ഭാരത് ഫൈബര്‍ വരിക്കാര്‍ക്കായി നല്‍കുന്നുണ്ട്. ഈ ബ്രോഡ്‌ബാന്‍ഡ് പ്ലാനുകള്‍ സ്വകാര്യ ഐഎസ്‌പികളായ ജിയോ ഫൈബര്‍, എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ എന്നിവ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പ്ലാനുകളോട് മത്സരിക്കുന്നവയാണ്. 2020 ഒക്ടോബറില്‍ ബിഎസ്‌എന്‍എല്‍ 88,779 പുതിയ ഉപഭോക്താക്കളെ ചേര്‍ത്തു.
449 രൂപയുടെ ഭാരത് ഫൈബര്‍ ബേസിക് പ്ലാന്‍ എല്ലാ മാസവും 30 എംബിപിഎസ് വേഗതയും 3.3 ടിബി എഫ്യുപി ലിമിറ്റുമാണ് നല്‍കുന്നത്. 599 രൂപ ഫൈബര്‍ ബേസിക് പ്ലസ് ബ്രോഡ്‌ബാന്‍ഡ് പ്ലാന്‍ 60 എംബിപിഎസ് വേഗതയും 3.3 ടിബി എഫ്യുപി ലിമിറ്റും നല്‍കുന്നു. ബിഎസ്‌എന്‍എല്‍ ഭാരത് ഫൈബറിന്റെ സേവനം ലഭ്യമായ എല്ലാ സ്ഥലങ്ങളിലും ഈ പ്ലാനുകളും ലഭിക്കും. ഈ പുതിയ പ്ലാനുകളിലൂടെ പ്രതിമാസം ഒരു ലക്ഷത്തിലധികം പുതിയ കണക്ഷനുകള്‍ ചേര്‍ക്കാന്‍ സാധിക്കുമെന്നാണ് ബിഎസ്‌എന്‍എല്‍ കണക്ക് കൂട്ടുന്നത്. ജിയോ ഫൈബര്‍, എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ എന്നിവയില്‍ നിന്നും ബിഎസ്‌എന്‍എല്ലിന് കടുത്ത മത്സരമാണ് നേരിടേണ്ടി വരുന്നത്. ബിഎസ്‌എന്‍എല്‍ ഇതുവരെ 1 ജിബിപിഎസ് ബ്രോഡ്‌ബാന്‍ഡ് പ്ലാന്‍ ആരംഭിച്ചിട്ടില്ല. അടുത്ത കാലത്തൊന്നും ഇത്തരമൊരു അതിവേഗ ഡാറ്റ പ്ലാന്‍ ബിഎസ്‌എന്‍എല്‍ നല്‍കാനും ഇടയില്ല. ജിയോയും എയര്‍ടെല്ലും 1ജിബിപിഎസ് വേഗത നല്‍കുന്ന പ്ലാനുകള്‍ നല്‍കുന്നുമുണ്ട്. തങ്ങളുടെ വരിക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കിയാല്‍ തന്നെ ബിഎസ്‌എന്‍എല്ലിന് ശക്തമായി നിലനില്‍ക്കാന്‍ സാധിക്കും.