ബി ആർ സി ട്രെയ്നർ: ഡെപ്യൂട്ടേഷൻ നിയമനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു  

ഇടുക്കി; ജില്ലയില്‍ സമഗ്രശിക്ഷയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ ഒഴിവുള്ള ട്രെയിനര്‍ തസ്തികകളിലേയ്ക്ക് സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍ അധ്യാപകരില്‍ നിന്നു ഡെപ്യൂട്ടേഷനില്‍ അപേക്ഷിക്കാം. എച്ച്‌.എസ്.എസ്.റ്റി/വി.എച്ച്‌.എസ്.എസ്.റ്റി/ എച്ച്‌.എസ്. എസ്.റ്റി (ജൂനിയര്‍)/എച്ച്‌.എസ്.റ്റി/പ്രൈമറി ഹെഡ്മാസ്റ്റര്‍/പ്രൈമറി ടീച്ചര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ കെ എസ് ആര്‍ പാര്‍ട്ട് 1 ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റും, ബന്ധപ്പെട്ട നിയമന അധികാരിയുടെ നിരാക്ഷേപപത്രവും സഹിതം യോഗ്യത തെളിയിക്കുന്ന രേഖകളുമായി സെപ്തംബര്‍ 17 രാവിലെ 10ന് സമഗ്ര ശിക്ഷ ജില്ല പ്രോജക്‌ട് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team