ബെയോൺ :ഹ്യൂണ്ടായുടെ പുതിയ എസ് യൂ വി എത്തുന്നു!
പുതിയ ക്രോസോവര്‍ എസ്‌യുവി മോഡലിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഹ്യുണ്ടായി. ഹ്യുണ്ടായി എസ്.യു.വി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാകുമെന്ന് പ്രതിക്ഷിക്കുന്ന ഈ മോഡലിന് ബെയോണ്‍ എന്ന് പേര് നല്‍കുമെന്നാണ് സൂചന. അടുത്ത വര്‍ഷം ആദ്യപകുതിയോടെ യൂറോപ്യന്‍ വിപണിയില്‍ വാഹനം എത്തിയേക്കും.
വരവിന് മുന്നോടിയായ ഈ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. ഫ്രാന്‍സിലെ പ്രധാന നഗരമായ ബയോണ്‍ എന്ന പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ മോഡലിന് ഈ പേര് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. എസ്‌യുവിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഹ്യുണ്ടായി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ബൂമറാങ്ങ് ആകൃതിയിലുള്ള ടെയ്ല്‍ലൈറ്റിന്റെ ചിത്രം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
കോന, ടൂസോണ്‍, നെക്‌സോ, സാന്റാ ഫേ തുടങ്ങിയ ഹ്യുണ്ടായിയുടെ എസ്.യു.വി മോഡലുകളുടെ പിന്തുടര്‍ച്ചക്കാരനായാണ് ബയോണ്‍ എത്തുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ബി-സെഗ്മെന്റിലെ എന്‍ട്രി ലെവല്‍ വാഹനമായതിനാല്‍ എസ്‌യുവിക്ക് 1.0 ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.2 ലിറ്റര്‍ 4 സിലിണ്ടര്‍ NA പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിച്ചേക്കാം. ഈ വാഹനം ഇന്ത്യയില്‍ എത്തുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഹ്യുണ്ടായി സ്ഥിരീകരിച്ചിട്ടില്ല.