ബൊലേറോ പിക്ക് അപ്പ്‌ ശ്രെണിയിലുള്ള ഉപഭോക്തകൾക്ക് സൗജന്യ കൊറോണ ഇൻഷുറൻസ് !  

ഈ ഉത്സവ സീസണില്‍ ബൊലേറോ പിക്ക്-അപ്പ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുകള്‍ അവതരിപ്പിച്ച്‌ മഹീന്ദ്ര. ഒരു ലക്ഷം രൂപ വരെയുള്ള സൗജന്യ കൊറോണ ഇന്‍ഷുറന്‍സ് ആണ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താവിനെയും പങ്കാളിയെയും രണ്ട് കുട്ടികളെയും ഉള്‍ക്കൊള്ളുന്ന ഒരു സൗജന്യ ഫ്‌ലോട്ടര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ആണ് ഇത്.

റിപ്പോര്‍ട്ട് പ്രകാരം കൊറോണ ഇന്‍ഷുറന്‍സ് പോളിസി നല്‍കുന്നതിന് മഹീന്ദ്ര ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്ബനിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് പോസിറ്റീവ് ആയാലോ ഡ്രൈവറും കുടുംബാംഗങ്ങളും ആശുപത്രിയില്‍ പ്രവേശിച്ചാലോ ഹോം ക്വാറന്റൈന്‍ ഉപയോഗിച്ചാലോ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഉപയോഗിക്കാം.

ബൊലേറോ മാക്‌സി ട്രക്ക്, ബൊലേറോ പിക്ക്-അപ്പ്, ബൊലേറോ സിറ്റി പിക്കപ്പ്, ബൊലേറോ ക്യാമ്ബര്‍ എന്നിവ ഉള്‍പ്പെടുന്ന മുഴുവന്‍ ബൊലേറോ പിക്ക്-അപ്പ് ശ്രേണിയിലും ഇന്‍ഷുറന്‍സ് ബാധകമാണ്.ഈ പോളിസി പുതിയ വാഹനം വാങ്ങിയ തീയതി മുതല്‍ 9.5 മാസത്തേക്ക് സാധുവായിരിക്കും. ഒരു ലക്ഷം രൂപ വരെ കവറുമായി വരുന്ന പോളിസി 2020 ഒക്ടോബര്‍ 1-നും നവംബര്‍ 30-നും ഇടയില്‍ വാഹനം വാങ്ങിയ ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭിക്കൂ എന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team