ബ്രെയ്ന്‍ ഡ്രെയ്ന്‍: തലവേദന അടി മുതല്‍ മുടി വരെ
Editoral | Riyas Kunganchery
“ബൂം ടൈംസ്” ബിസിനസ്സ് മാഗസിനായതിനാല്‍ ബിസിനസ്സുകാര്‍ക്കായി ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമായിട്ടാണ് ഈ തലവാചകത്തെ കാണുന്നത്.
ഏതൊരു സ്ഥാപനവും റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയോ കുറച്ചു മൂലധനമിറക്കിയോ ആരംഭിക്കാന്‍ എളുപ്പണാണ്. എന്നാല്‍ അവയെ നിലനിര്‍ത്താന്‍ ഏറെ കഴിവുറ്റ മാനേജ്‌മെന്റ് പാഠവം തന്നെ അനിവാര്യമാണ്. ഇതില്‍ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും, പുതുമയും വൈവിദ്യവത്കരണത്തിന്റെ മായാജാലങ്ങളും സേവനങ്ങളിലെ സുതാര്യതയും ഇടപെടലുകളിലെ സത്യസന്ധതയുമെല്ലാം അഭിവാജ്യ ഘടകങ്ങളാണ്. ഇതില്‍ ഒന്നൊഴിച്ചു നിര്‍ത്തിയാല്‍ ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കുന്നതുപോലെ പ്രകടമായ മാറ്റങ്ങള്‍ അനുഭവപ്പെടും. ഇവിടെ “getting done through others” എന്ന മാനേജറുടെ നിര്‍വ്വജനമാണ് നിഴലിച്ചു കാണുന്നത്.
ബാംഗ്‌ളൂരില്‍ ഒരു വന്‍കിട ഐ.ടി. കമ്പനിയിലേക്ക് ടീം ലീഡറുടെ ഇന്റര്‍വ്യൂ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥിയുടെ ബയോഡാറ്റ പരിശോധിച്ച ഇന്റര്‍വ്യൂ ബോര്‍ഡ്:
“ഇത്രയധികം ക്വാളിഫൈഡായിട്ടും നിങ്ങള്‍ എന്തുകൊണ്ട് ഈ ജോലിക്കപേക്ഷിച്ചു ?”
“കമ്പനിയെക്കുറിച്ച് എനിക്ക് അത്ര മതിപ്പായതിനാല്‍ ഞാന്‍ ഈ ജോലിയിലും സംതൃപപ്തനാണ്” ഇന്റര്‍വ്യൂ ബോര്‍ഡിന്റെ സപ്പോര്‍ട്ടിനായി ഉദ്യോഗാര്‍ത്ഥി.
ഉടനടി വന്നു ബോര്‍ഡില്‍ നിന്നും : “സോറി, യു ആര്‍ ഔട്ട് !”
ഉയര്‍ന്ന ക്വാളിഫിക്കേഷനുള്ള ഒരാളും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുതകുന്ന ജോലിയിലല്ലെങ്കിലും അതിനനുസൃതമായി പ്രതിഫലം ലഭിച്ചില്ലെങ്കിലും പരാതിപ്പെടാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും അയാള്‍ ജോലിയില്‍ പൂര്‍ണ്ണ സംതൃപ്തനായിരിക്കില്ല, ഇത്തരുണത്തില്‍ അയാള്‍ ജോലിയില്‍ തുടര്‍ന്നതുകൊണ്ട് പ്രത്രേകിച്ചൊന്നും കമ്പനിക്കായി നല്‍കാനും കഴിയില്ല.
ക്വാളിഫൈഡായിട്ടും നേട്ടം നല്‍കാത്ത ഇയാള്‍ക്കു പകരം ജോലി ആവശ്യപ്പെടുന്ന ക്വാളിഫിക്കഷനുള്ള ഒരാളെ നിയമിച്ചാല്‍ അയാള്‍ തന്റെ പ്രതിഫലത്തിലും ജോലിയിലും സംതൃപ്തനായിരിക്കും. തുടര്‍ന്ന് കമ്പനിയില്‍ വ്യത്യസ്ഥനാവാനും പ്രമോഷനു വേണ്ടിയും അയാള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. അയാളിലേക്കുതന്നെയുള്ള ഈ പ്രവര്‍ത്തനങ്ങളുടെ പ്രതിപ്രവര്‍ത്തന ഫലം കമ്പനിക്ക് നേട്ടം കണ്ടുവരികയേ ചെയ്യൂ. ഇവിടെ സര്‍. ഐസ്‌ക് ന്യൂട്ടണ്‍ ഒളിഞ്ഞു കിടപ്പുണ്ട്. ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്നവരുടെ ഫോര്‍കാസ്റ്റിംഗ് പവര്‍ എത്രമാത്രമായിരിക്കുമെന്ന് നമുക്ക് ഇപ്പോള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

എങ്കില്‍ നമുക്കൊന്ന് മാറിചിന്തിച്ചു നോക്കാം. മുകളില്‍ പറഞ്ഞ ഓവര്‍ ക്വാളിഫൈഡായ ആളെ നാം മാനേജീരിയല്‍ പോസ്റ്റില്‍ കുറഞ്ഞ ശമ്പളത്തില്‍ വേണ്ടത്ര സംവിധാനങ്ങളോ ആവശ്യമായ ജീവനക്കാര്‍ കൂടാതെ ജോലിയിലെ സുരക്ഷിതത്വം എന്നിവയൊന്നും നല്‍കാതെത്തന്നെ (കമ്പനിയെ ലാഭത്തിലാക്കാന്‍ തെറ്റായ രീതിയിലുള്ള ചിലവു കുറക്കല്‍ നയം) നിയമിച്ചുവെന്നിരിക്കട്ടെ. മുന്‍ പറഞ്ഞപോലെ അയാള്‍ പൂര്‍ണ്ണ സംതൃപ്തനല്ലെങ്കിലും അയാള്‍ക്കു ലഭിച്ച സംവിധാനങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട്തന്നെ അയാളുടെ പരമാവധി കഴിവുകളെ ഉപയോഗപ്പെടുത്തി വ്യത്യസ്ഥമായ കാഴ്ചപ്പാടുകളെ അവതരിപ്പിച്ച് പ്രവര്‍ത്തനോന്മുഖമായി മുന്നേറിക്കൊണ്ട് വളരെ കോമ്പറ്റീഷന്‍ നിറഞ്ഞ; പുതിയൊരു കമ്പനിക്ക് ഒരു സാധ്യതകളും ആളുകള്‍ കല്‍പ്പിക്കാത്ത മാര്‍ക്കറ്റില്‍ അതിന്റേതായ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത് അക്ഷീണം പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ മാനുഷിക പരിഗണന എന്ന നിലയില്‍ ‘മെന്റല്‍ പ്ലഷര്‍’ തൊഴിലില്‍ അയാള്‍ക്കു നല്‍കാനോ, ജോലിയുടെ സെക്യൂരിറ്റി ഉറപ്പാക്കിക്കൊടുക്കാനോ വര്‍ഷങ്ങള്‍ കടന്നു പോവുമ്പോള്‍ പോലും കഴിയാത്ത ടോപ്പ് മാനേജ്‌മോന്റ് നടപടികളെ അയാള്‍ എതിര്‍ക്കാതെ പ്രവര്‍ത്തനനിരതനാവുമ്പോള്‍; സത്യത്തില്‍ എന്തായിരിക്കാം ഇവിടെ സംഭവിച്ചിട്ടുണ്ടാവുക?
എന്തുകൊണ്ട് ആദ്യം പറഞ്ഞപോലെ ജോലിയില്‍ തൃപ്തനല്ലാതെ പ്രവര്‍ത്തനങ്ങളില്‍ മോശമായി ഒതുങ്ങിക്കൂടാതെ പ്രവര്‍ത്തിച്ചു ? പ്രതിഫല വര്‍ദ്ധനവോ മറ്റു അത്യാവശ്യ- പ്രഥമ പരിഗണന നല്‍കേണ്ട സൗകര്യങ്ങളോ വര്‍ദ്ധിപ്പിച്ചാലുണ്ടായേക്കാവുന്ന ചില്ലറ ചിലവുകള്‍ പോലും ചുരുക്കാന്‍ ശ്രമിച്ചുകൊണ്ട് (ഇതുവഴി വന്നേക്കാവുന്ന ലക്ഷങ്ങളുടെ ലാഭക്കണക്കുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിവില്ലാതെ) ടോപ് മാനേജ്‌മെന്റുകള്‍ കണ്ണടച്ചിരുട്ടാക്കുകയാണോ?
വിജയികള്‍ക്ക് ചില പ്രത്യേക ഗുണങ്ങള്‍ നമുക്ക് തഴെ പറയും പ്രകാരമാണെന്ന് കാണാം:
1- ആത്മാര്‍ത്ഥത, 2- സത്യസന്ധത, 3- കഠിനാധ്വാനം, 4- റിസ്‌ക് ഏറ്റെടുക്കാനുള്ള കഴിവ്, 5- ലക്ഷ്യ ബോധം, 6- അവസരങ്ങള്‍ കണ്ടെത്തല്‍, 7- ധൈര്യം, 8- ത്യാഗ മനോഭാവം, 9- കഴിവുകള്‍ വളര്‍ത്തല്‍, 10- അച്ചടക്കം.
ഇവിടെ ടോപ്പ് മാനേജ്‌മെന്റുകളുടെ അവഗണനയിലും അയാള്‍ തന്റെ ഭാഗത്തു നിന്നും ഇപ്പറഞ്ഞ ഗുണങ്ങള്‍ മുഴുവനും അനുവര്‍ത്തിച്ച് കരിയറിലെ ജോബ് പ്രൊഫൈല്‍ മെച്ചപ്പെടുത്തിക്കൊണ്ടിരുന്നതായി കാണാം.
കോമ്പറ്റീഷന്‍ മാര്‍ക്കറ്റില്‍ മത്സരാര്‍ത്ഥികളെ പഠിക്കല്‍ ടോപ് മാനേജ്‌മെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കര്‍മമാകയാല്‍ മറ്റു കമ്പനികള്‍ ഈ പത്തു ഗുണങ്ങളേയും വ്യക്തമായി പഠിക്കുന്നുണ്ടാവുമെന്ന് തിരിച്ചറിയാതിരുന്നതാണ് കമ്പനിയിലെ ടോപ്പ് മാനജ്‌മെന്റുകള്‍ക്കു വന്ന വീഴ്ച, പുറത്ത് മികച്ച മറ്റു മാനേജ്‌മെന്റുകള്‍ ഉണ്ടെന്ന് വിസ്മരിച്ചുകൂടാ. ഇവിടെ മാനേജ്‌മെന്റ് വിദഗ്ദനും എഴുത്തുകാരനും ചിന്തകനുമായ അരിന്ധം ചൗധരി പറഞ്ഞപോലെ: “count your chicken before they hatch”. ഇത് കോഴിമുട്ടകള്‍ വിരിയുന്നതിനു മുമ്പ് എത്ര കോഴിക്കുഞ്ഞുങ്ങള്‍ വിരിയുമെന്ന് പ്രവചിക്കാനുള്ള കഴിവാണ് മികവുറ്റ മാനേജ്‌മെന്റിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന്; ഭാവി കണ്ടുള്ള പ്രവര്‍ത്തനം.!
സ്ഥാപനത്തിന്റെയോ വ്യക്തികളുടെയോ വലിപ്പച്ചെറുപ്പമോ മറ്റോ ഒന്നുമല്ല പ്രശ്‌നം; “കഴിവ്” -അതിനോട് വിട്ടുവീഴ്ചയില്ലാത്ത നിലനില്‍പ്പിന്റെ ഘടകമായി കാണാന്‍ കഴിയണം. പരുന്തിനു മീതെ എന്തു പറക്കണമെന്നും എങ്ങനെ പറത്തണമെന്നും അതിനു വേണ്ട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നടപ്പില്‍ വരുത്താനും കഴിവുള്ള വ്യക്തമായ ചിന്താഗതികളാണ് നാം വെള്ളവും വളവും ആവശ്യത്തിന് സൂര്യപ്രകാശവും ഇളം തെന്നലുകളും നല്‍കി വാടാതെ പരിലാളിച്ചെടുക്കേണ്ടതാണ്; കണ്ടറിഞ്ഞ്!. ഇത്തരത്തില്‍ അവിഭാജ്യഘടകങ്ങളെന്നു കരുതുന്ന കഴിവുള്ള തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിനെ കോര്‍പ്പറേറ്റ് മേഖല വിളിക്കുന്ന ഓമനപ്പേരാണ് “ബ്രെയിന്‍ ഡ്രെയിന്‍” (brain drain) എന്ന്.
ഇതിന് പ്രധാനമായി രണ്ടു കാരണങ്ങളാണ് പ്രതിപാദിക്കപ്പെടുന്നത്.
1- കമ്പനിക്കത്തു നിന്നും അസ്വസ്ഥമായ അന്തരീക്ഷമായതിനാല്‍ പുറത്തേക്ക് പോവാനുള്ള തൊഴിലാളിയുടെ തീരുമാനങ്ങള്‍,
2- കമ്പനിക്കു പുറത്തു നിന്നും പുതിയ അവസരങ്ങളിലേക്കും നിലവിലെ സാഹചര്യങ്ങളേക്കാള്‍ ഉയര്‍ന്ന പരിഗണനകളും മറ്റു കഴിവിനനുസരിച്ച പ്രതിഫലങ്ങളും, ജോലിയിലെ സഥിരതയും പരിരക്ഷാ ബോധവും.
ആയതിനാല്‍തന്നെ ബ്രെയിന്‍ ഡ്രെയിനെ ചില്ലറ വിഷയമായിഒതുക്കി നിര്‍ത്താന്‍ ഒരു ചെറിയ തട്ടുകടകള്‍ക്കു പോലുമാവില്ല, പ്രത്യേകിച്ച് നിലനില്‍പ്പിന്നു വേണ്ടി കഷ്ടപ്പെടുന്ന വ്യാപാരങ്ങളുടെ പുതിയ കാലഘട്ടങ്ങളില്‍. കണ്ണു തുറന്നിരിക്കുന്നിടത്തേ പ്രകാശത്തെ കാണാനാവൂ; കണ്ണടച്ചാല്‍ ഇരുട്ടില്‍ പെടും. നമുക്കു ചുറ്റും സ്തുതി പാടുന്നവരും എതിര്‍ക്കുന്നവരുമായി പൂക്കളാലും മുള്‍ വേലികളാലും സമ്പന്നമാണെങ്കിലും പൂക്കളിലില്‍ മുള്ളു കയറുന്നത് കാണുന്നവനാണ് യഥാര്‍ത്ഥ വിജയി. അതിനെ കണ്ണിലെ കൃണ്ണമണികൊണ്ടെടുക്കണം. അത്രയ്ക്ക് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടവയാണ് അവയെന്ന് നമുക്കപ്പോള്‍ മനസ്സിലാക്കാം.
ആയതിനാല്‍ “ബ്രെയിന്‍ ഡ്രെയിന്‍” എന്നതും ഇത്തരത്തില്‍ പൂക്കളില്‍ കയറിയ മുള്ളുകളെന്നു കരുതി കണ്ണിലെ കൃഷ്ണമണികൊണ്ട് എടുക്കാന്‍ ശ്രമിച്ചാല്‍ ആവശ്യമായ സൂക്ഷമതയുടെ അളവറിയാനാവും, ചലപ്പോള്‍ നിലനിര്‍ത്താനും. ഏറ്റവും നല്ല പ്രതിവിധി കണ്ടറിഞ്ഞ് “ബ്രെയിന്‍ ഡ്രെയിന്‍” -ഉണ്ടാക്കുന്ന കാരണങ്ങളെ ചികിത്സിക്കുക എന്നതു മാത്രം, വൈകിയാല്‍ ഒരു തരത്തിലും ഭേദപ്പെടുത്താന്‍ കഴിയാത്ത പ്രതിഭാസം തന്നെയാണ് ഈ നഷ്ടപ്പെടുത്തലുകള്‍.
പുതുയുഗപ്പിറവിയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കഠിനാധ്യാനികളും സത്യസന്ധരുമായ തൊഴിലാളികള്‍ക്കും അവരെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിച്ചെടുക്കുന്ന മാനേജമെന്റുകള്‍ക്കും മാത്രമാവട്ടെ ! ….
അവിടെ വിജയങ്ങളും വളര്‍ച്ചകളും സ്ഫുരിക്കട്ടെ!!! ….