ഭക്ഷ്യവിലപ്പെരുപ്പം മേലോട്ട്
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്കരിക്കാന്‍ പ്രധാന മാനദണ്ഡമാക്കുന്ന ഉപഭോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ആഗസ്റ്റില്‍ 6.69 ശതമാനമായി കുറഞ്ഞു. ജൂലായില്‍ ഇത് 6.73 ശതമാനമായിരുന്നു. അതേസമയം, ഇത് നാലു ശതമാനത്തിന് താഴെയാണെങ്കില്‍ മാത്രമേ പലിശഭാരം കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകൂ.
ഭക്ഷ്യവിലപ്പെരുപ്പം കൂടുന്നത് റിസര്‍വ് ബാങ്കിനെ ആശങ്കപ്പെടുത്തും. ആഗസ്റ്റില്‍ ഇത് 9.05 ശതമാനത്തില്‍ നിന്ന് 9.62 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
മൊത്തവിലയും ഉയരുന്നു
മൊത്തവില (ഹോള്‍സെയില്‍) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം കഴിഞ്ഞമാസം 0.16 ശതമാനത്തിലേക്ക് ഉയര്‍ന്നു. തുടര്‍ച്ചയായി നാലുമാസം നാണയച്ചുരുക്കത്തില് (നെഗറ്റീവ് നിരക്ക്) തുടര്‍ന്നശേഷമാണ് കുതിപ്പ്.