മറ്റു കമ്പനികളെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഓയല്‍ കമ്പനിയായി റിലയന്‍സ്
വന്‍കിട ബഹുരാഷ്ട്ര ഓയൽ കമ്പനിയായ എക്‌സോണ്‍മോബിലിനെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഓയ്ല്‍ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 18900 കോടി ഡോളറിന്റെ വിപണി മൂല്യവുമായാണ് രണ്ടാം സ്ഥാനത്തെത്തിയത്. 18470 കോടി ഡോളറാണ് എക്‌സോണ്‍മോബിലിന്റെ മൂല്യം. എന്നാല്‍ ലോകത്തെ ഏറ്റവും വലിയഎണ്ണക്കമ്പനിയായ സൗദി ആരംകോ 1.75 ലക്ഷം കോടി ഡോളറുമായി മുന്നിലാണ്.
ഈ വര്‍ഷം റിലയന്‍സിന്റെ ഓഹരി വിലയില്‍ 46 ശതമാനം വര്‍ധനയാണുണ്ടായത്. അതേസമയം ഇന്ധന ഉപഭോഗം കുറഞ്ഞ സാഹചര്യത്തില്‍ എക്‌സോണ്‍മോബിലിന്റെ ഓഹരി വിലയില്‍ 39 ശതമാനം ഇടിവുമുണ്ടായി.മാത്രമല്ല, നാലു മാസത്തിനുള്ളില്‍ ഓഹരിയുമടകളുടെ സമ്പത്ത് 11590 കോടി ഡോളര്‍ വര്‍ധിപ്പിക്കാനും റിലയന്‍സിലെ നിക്ഷേപത്തിന് കഴിഞ്ഞു.
അടുത്തിടെ വന്‍കിട കമ്പനികളായ ഒറക്ക്ള്‍, യൂണിലിവര്‍, ബാങ്ക് ഓഫ് ചൈന, ബിഎച്ച്പി ഗ്രൂപ്പ്, റോയല്‍ ഡച്ച് ഷെല്‍, സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് തുടങ്ങിയവയെല്ലാം റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിപണി മൂല്യത്തില്‍ പിന്നിലാക്കിയിരുന്നു.