മഹിന്ദ്ര ആള്‍ട്ടുറാസ് ജി4 ഉത്പാദനം നിര്‍ത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്!
ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ സാങ്‌യോങ്ങ് തമ്മിലുള്ള സഹകരണം അവസാനിപ്പിച്ചതോടെ മഹീന്ദ്ര തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ആള്‍ട്ടുറാസ് ജി4 ഉത്പാദനം നിര്‍ത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് മഹീന്ദ്രയുടെ ചകാന്‍ പ്ലാന്റില്‍ നിര്‍മിച്ചാണ് ആള്‍ട്ടുറാസ് ജി4 ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്. ഓട്ടോമൊബൈല്‍ ന്യൂസ് പോര്‍ട്ടലായ ടീം ബി.എച്ച്.പി റിപ്പോര്‍ട്ട് അനുസരിച്ച് ഇനി കുറച്ച് യൂണിറ്റുകള്‍ നിര്‍മിക്കാനുള്ള ഉത്പന്നങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും ഇതിനുശേഷം ആള്‍ട്ടുറാസ് ജി4ന്റെ ഉത്പാദനം നിര്‍ത്തിയേക്കും.മഹീന്ദ്ര പ്രീമിയം എസ്.യു.വിയായ ആള്‍ട്ടുറാസ് ജി4 2019-ന്റെ പകുതിയോടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ വാഹനം പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡമനുസരിച്ച് 2020 ഏപ്രിലില്‍ ബി.എസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ ആള്‍ട്ടുറാസ് ജി4ന് ലഭിച്ചു. ഫോര്‍ഡ് എന്‍ഡേവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് ശക്തനായ എതിരാളിയാണ് ഇത്.
സാങ്‌യോങ്ങ് ആഗോളതലത്തില്‍ അവതരിപ്പിച്ചുള്ള റെക്‌സ്റ്റണ്‍ എസ്.യു.വിയുടെ മഹീന്ദ്ര പതിപ്പായാണ് ആള്‍ട്ടുറാസ് ജി4 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. മഹീന്ദ്ര ആള്‍ട്ടുറാസ് ജി4-ന് കരുത്തേകുന്നത് ബി.എസ്-6 നിലവാരത്തിലുള്ള 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ്. ഈ എന്‍ജിന്‍ 181 പി.എസ് പവറും 420 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മെഴ്സിഡസില്‍ നിന്നെടുത്ത ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്‍സ്മിഷന്‍. ഈ വാഹനത്തില്‍ ടൂ വീല്‍, ഫോര്‍ വീല്‍ എന്നീ ഡ്രൈവ് മോഡുകളും ലഭ്യമാണ്.