മഹീന്ദ്ര ഫസ്റ്റ് ചോയ്‍സ് വീല്‍സ് ലിമിറ്റഡ് കേരളം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ 75 പുതിയ ഫ്രാഞ്ചൈസി സ്റ്റോറുകള്‍ ആരംഭിച്ചു.
കൊച്ചി: മള്‍ട്ടി-ബ്രാന്‍ഡ് പ്രീ-ഓണ്‍ഡ് കാര്‍ റീട്ടെയിലറായ മഹീന്ദ്ര ഫസ്റ്റ് ചോയ്‍സ് വീല്‍സ് ലിമിറ്റഡ് കേരളം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ 75 പുതിയ ഫ്രാഞ്ചൈസി സ്റ്റോറുകള്‍ ആരംഭിച്ചു.സ്വകാര്യ വാഹനങ്ങളുടെ ആവശ്യകത വര്‍ധിക്കുന്നതിനാലാണ് പുതിയ സ്റ്റോറുകള്‍ ആരംഭിക്കുന്നതെന്ന് കമ്ബനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരളത്തില്‍ വിവിധ ഇടങ്ങളിലായി ഏഴ് പുതിയ സ്റ്റോറുകളാണ് ആരംഭിച്ചത്. ഇതോടെ മഹീന്ദ്ര ഫസ്റ്റ് ചോയ്സിന്റെ ഇന്ത്യയിലുടനീളമുള്ള സ്റ്റോറുകളുടെ എണ്ണം 1100 ലധികമായി.
ചേപ്പാട് 21 മോട്ടോഴ്‍സ്, കാഞ്ഞിരപ്പള്ളിയിലെ എകെവിഇഇ ഓട്ടോമോട്ടീവ്സ് പ്രൈവറ്റ് ലിമിറ്റഡ്, എടക്കാട് ഓട്ടോബോട്ട് കണ്ണൂര്‍, കരിക്കോമില്‍ ഗുഡ് ചോയ്സ് പ്രീ ഓണ്‍ഡ് കാറുകള്‍, പാലക്കാട് ഐഡിയല്‍ മോട്ടോഴ്‍സ്, തിരുവല്ലയിലെ എന്‍സിഎസ് ഓട്ടോ ക്രാഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, കോന്നിയിലെ വി ട്രസ്റ്റ് കാര്‍സ് എന്നിവയാണ് കേരളത്തിലെ പുതിയ സ്റ്റോറുകള്‍. സര്‍ട്ടിഫൈഡ് യൂസ്ഡ് കാര്‍ വില്‍പ്പന, മഹീന്ദ്ര സര്‍ട്ടിഫൈ ചെയ്‍ത യൂസ്‍ഡ് കാറുകള്‍ക്കുള്ള വാറന്റി, ഈസി ഫിനാന്‍സ്, തടസ്സമില്ലാത്ത ആര്‍ടിഒ ട്രാന്‍സ്ഫര്‍, അതിശയകരമായ ഉപഭോക്തൃ അനുഭവം തുടങ്ങി മഹീന്ദ്ര ഫസ്റ്റ് ചോയിസ് ഉറപ്പുനല്‍കുന്ന എല്ലാ സൗകര്യങ്ങളും സേവനങ്ങളും പുതിയ സ്റ്റോറുകള്‍ വാഗ്ദാനം ചെയ്യുന്നു.
മഹീന്ദ്ര ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, സാങ്കേതികവിദ്യ, ശക്തി എന്നിവയുടെ സംയോജനത്തിലൂടെ ഈ ശ്യംഖല വിപുലീകരിക്കുന്നതിന് സംരംഭകരുമായി പങ്കുചേരുന്നതില്‍ സന്തോഷമുണ്ടെന്നു മഹീന്ദ്ര ഫസ്റ്റ് ചോയ്‍സ് വീല്‍സ് ലിമിറ്റഡിന്റെ സിഇഒയും എംഡിയുമായ അശുതോഷ് പാണ്ഡെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.