മാധ്യമ അവാർഡ് വിതരണങ്ങളും ഉന്നത വിജയികളെ ആദരിക്കലും നടന്നു.
മാവൂർ: പ്രസ്സ്ലൈവ് ഏഷ്യൻഗ്രാഫ് ജേർണലിസ്റ്റ് ആന്റ് റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകർക്കും, മാധ്യമ കൂട്ടായ്മയ്ക്കുള്ള അവാർഡുകളും മുൻ മന്ത്രി സി.കെ നാണു വിതരണം ചെയ്തു. മികച്ച മാധ്യമ കൂട്ടായ്മ അവാർഡ് മാവൂർ പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ ഏറ്റുവാങ്ങി. ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേർണലിസത്തിന്റെ ആദ്യബാച്ച് വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണവും ഒപ്പം എസ്. എസ്. എൽ. സി പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. ചടങ്ങ് സി.കെ നാണു ഉദ്ഘാടനം ചെയ്തു. ഡോ. സി.കെ ഷമീം അധ്യക്ഷത വഹിച്ചു.
അഡ്വ. പി.ടി.എ റഹീം എം.എൽ.എ മുഖ്യാതിഥിയായിരുന്നു.ചടങ്ങിനോടനുബന്ധിച്ചു രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി എം. എ. എം. ഒ. കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. റിയാസ് കുങ്കഞ്ചേരിയുടെ കരിയർ അനുബന്ധ മോട്ടിവേഷൻ ക്ലാസും നടത്തി.
മാവൂർ അൽഹുദ പ്രീ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസന്തി വിജയൻ, വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, അഡ്വ. കെ.ബി അനൂപ്, നസീമ ടീച്ചർ, സലാഹുദ്ദീൻ ഒളവട്ടൂർ, ശ്രീലക്ഷ്മി ടി, മുഹമ്മദ് റാഫി എം, മുഹമ്മദ് ജസീൽ എന്നിവർ സംസാരിച്ചു.