മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജി Vs ഹ്യുണ്ടായ് എക്സ്റ്റർ സിഎൻജി: ഇനി പോരാട്ടം ഈ വാഹനങ്ങൾ തമ്മിൽ
മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജി (Maruti Suzuki Fronx CNG) കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ വാഹനത്തിന് എതിരാളിയായി വിപണിയിൽ ഹ്യുണ്ടായ് എക്സ്റ്റർ സിഎൻജിയാണുള്ളത്. ഈ രണ്ട് വാഹനങ്ങളും സമാന വില വിഭാഗത്തിലാണ് വരുന്നത്. ആകർഷകമായ സവിശേഷതകളും ഈ സിഎൻജി വാഹനങ്ങളിലുണ്ട്. മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജി, ഹ്യുണ്ടായ് എക്സ്റ്റർ സിഎൻജി എന്നിവയുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജിക്ക് 3,995 എംഎം നീളമാണുള്ളത്. ഈ വാഹനത്തിന് 1,550 എംഎം വീതിയും 1,765 എംഎം ഉയരവുമുണ്ട്. 2,520 എംഎം ആണ് വാഹനത്തിന്റെ വീൽബേസ്. ഹ്യുണ്ടായ് എക്‌സ്‌റ്റർ സിഎൻജിയുടെ നീളം 3,815എംഎം ആണ്. 1,710 എംഎം വീതിയും 1,631എംഎം ഉയരവും എക്സ്റ്ററിനുണ്ട്. എക്സ്റ്ററിന്റെ വീൽബേസ് 2,450എംഎം ആണ്. വലിപ്പത്തിന്റെ കാര്യത്തിൽ ഹ്യുണ്ടായ് എക്‌സ്‌റ്ററിനെക്കാൾ മുന്നാണ് ഫ്രോങ്ക്സ്.മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജിക്ക് 3,995 എംഎം നീളമാണുള്ളത്. ഈ വാഹനത്തിന് 1,550 എംഎം വീതിയും 1,765 എംഎം ഉയരവുമുണ്ട്. 2,520 എംഎം ആണ് വാഹനത്തിന്റെ വീൽബേസ്. ഹ്യുണ്ടായ് എക്‌സ്‌റ്റർ സിഎൻജിയുടെ നീളം 3,815എംഎം ആണ്. 1,710 എംഎം വീതിയും 1,631എംഎം ഉയരവും എക്സ്റ്ററിനുണ്ട്. എക്സ്റ്ററിന്റെ വീൽബേസ് 2,450എംഎം ആണ്. വലിപ്പത്തിന്റെ കാര്യത്തിൽ ഹ്യുണ്ടായ് എക്‌സ്‌റ്ററിനെക്കാൾ മുന്നാണ് ഫ്രോങ്ക്സ്.
എക്സ്റ്റർ സിഎൻജിയുടെ സവിശേഷതകൾ
ഹ്യുണ്ടായ് എക്സ്റ്റർ സിഎൻജിയിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (ഡിആർഎൽ), റിയർ എസി വെന്റുകൾ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഔട്ട്‌സൈഡ് റിയർ വ്യൂ മിററുകൾ എന്നിങ്ങനെയുള്ള നിരവധി സവിശേഷതകളുമായിട്ടാണ് ഹ്യുണ്ടായ് എക്സ്റ്റർ സിഎൻജി വരുന്നത്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഒരു സ്മാർട്ട് ഇലക്ട്രിക് സൺറൂഫ്, ഫാബ്രിക്, ലെതറെറ്റ് സീറ്റുകൾ എന്നിവയും ഈ വാഹനത്തിലുണ്ട്.
ഹ്യുണ്ടായ് എക്‌സ്‌റ്ററിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (വിഎസ്എം), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവയെല്ലാം സ്റ്റാൻഡേർഡ് ഫീച്ചറായി വാഹനത്തിൽ നൽകിയിട്ടുണ്ട്. സെൻസറുകളുള്ള ഒരു പിൻ പാർക്കിംഗ് ക്യാമറയും ഈ ഹ്യുണ്ടായ് എക്സ്റ്ററിൽ ഉണ്ട്.