മികച്ച മൈലേജും നൂതന ടെക്കുമായി 2024 സ്വിഫ്റ്റിന്റെ ആഗോള അരങ്ങേറ്റം 2 മാസത്തിനകം
കാലങ്ങളായി മാരുതിയുടെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ് സ്വിഫ്റ്റ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഒരു ഫാമിലി കാറിൽ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ, കംഫർട്ടിന്റെയും സ്പെയ്സിന്റെയും സൗകര്യത്തിന്റെയും വളരെ മികവുറ്റ ഒരു മിക്സ് വാഗ്ദാനം ചെയ്യുന്നതോടൊപ്പം സ്‌പോർട്ടി പ്രൊഫൈലും പെപ്പി പെർഫോമെൻസുമാണ് ഹാച്ചിന്റെ ജനപ്രീതിയ്ക്ക് കാരണം.
അതിനാൽ തന്നെ കാലാനുസൃതമായ അപ്പ്ഡേറ്റുകൾക്കൊപ്പം ഈ ഹാച്ച്ബാക്കിന്റെ സൽപ്പേര് നിലനിർത്താൻ മാരുതി ശ്രദ്ധാലുക്കളാണ്. വരാനിരിക്കുന്ന പുതിയ തലമുറ സ്വിഫ്റ്റിലും ഉപഭോക്താക്കൾക്ക് ലഭിക്കുന്ന എക്സ്പീരിയൻസ് കൂടുതൽ മികച്ചതായിരിക്കുമെന്ന് മാരുതി ഉറപ്പാക്കും.
വെബ്ബിൽ പുറത്തു വന്ന പുതിയ സ്വിഫ്റ്റിന്റെ സമീപകാല സ്പൈ ചിത്രങ്ങളിൽ നിന്ന്, ഹാച്ച്ബാക്ക് അതിന്റെ ഐക്കണിക് സിലൗട്ട് നിലനിർത്തുമെന്ന് വ്യക്തമാണ്.അതേസമയം കൂടുതൽ കർവ്വിയർ ലൈനുകളാൽ പൂർണ്ണമായി നവീകരിച്ച സ്റ്റൈലിംഗ് ശൈലി ഇതിൽ ഉണ്ടാവും. പില്ലർ മൗണ്ടഡ് റിയർ ഡോർ ഹാൻഡിലുകൾക്ക് പകരം കൂടുതൽ പരമ്പരാഗത ഡോർ മൗണ്ടഡ് ലേയൗട്ട് ഇതിൽ തിരികെ എത്തും.
വാഹനത്തിന്റെ എക്സ്റ്റീരിയർ രൂപകൽപ്പനയ്ക്ക് ആധുനികതയുടെ സ്പർശം നൽകാനായി നിർമ്മാതാക്കൾ ശ്രമിച്ചിട്ടുണ്ട്.നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ തലമുറ സ്വിഫ്റ്റ് അല്പം കൂടെ നീളമുള്ളതായി കാണപ്പെടുന്നു, ഒരു തരം ഒപ്റ്റിക്കൽ മിഥ്യാധാരണയാണോ ഇത് എന്ന് വാഹനത്തിന്റെ ഔദ്യോഗിക അളവുകൾ കമ്പനി വെളിപ്പെടുത്തുമ്പോൾ വ്യക്തമാവും. നിലവിലുള്ള മോഡൽ ബ്രാൻഡിന്റെ HEARTECT പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോൾ, പുതിയ തലമുറ സ്വിഫ്റ്റ് അതിന്റെ തന്നെ നവീകരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
ഡ്രൈവിംഗ് ഡൈനാമിക്സിലും സുരക്ഷയിലും ഈ ഒരു അപ്പ്ഗ്രേഡിന് വ്യക്തമായ മെച്ചപ്പെടുത്തലുകൾ വാഗ്ദാനം ചെയ്യാൻ കഴിയും. നവീകരിച്ച HEARTECT പ്ലാറ്റ്‌ഫോം നിലവിലെ പതിപ്പിനേക്കാൾ ഭാരം കുറഞ്ഞതാണെങ്കിൽ മൈലേജിന്റെ കാര്യത്തിലും മെച്ചപ്പെടുത്തലുകൾ വരുത്താൻ കഴിയും.
നിലവിലുള്ള മാരുതി സ്വിഫ്റ്റിന് മാനുവൽ ട്രാൻസ്മിഷനിൽ ലിറ്ററിന് 22.38 കിലോമീറ്ററും AGS ഗിയർബോക്സിൽ ലിറ്ററിന് 22.56 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു.ക്യാബിനിനുള്ളിൽ, 2024 മാരുതി സ്വിഫ്റ്റ് നിരവധി മാറ്റങ്ങളോടെ വരും എന്ന് പ്രതീക്ഷിക്കാം. ന്യൂ ജോൻ കണക്റ്റിവിറ്റി ആവശ്യകതകൾ നിറവേറ്റുന്ന ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം സെന്റർ സ്റ്റേജിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ സാധ്യത ടെക്ക് ആരാധകരമായ ഉപഭോക്താക്കളിൽ ഒരു ആവേശം ഉണ്ടാക്കാം.
ഫീച്ചറുകളുടെ കാര്യത്തിൽ, ഡ്രൈവർക്കും യാത്രക്കാർക്കും ഒരുപോലെ സൗകര്യവും സുരക്ഷയും വർധിപ്പിക്കുന്ന നിലവധി അപ്പ്ഗ്രേഡുകൾ പ്രതീക്ഷിക്കാം. വയർലെസ് ഫോൺ ചാർജർ, 360 -ഡിഗ്രി ക്യാമറ സിസ്റ്റം, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ (HUD) എന്നിവയുൾപ്പെടെയുള്ള വിപുലമായ ഓപ്ഷനുകൾ പുതിയ തമുറ മോഡൽ വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.